മുഖം മറച്ചുകൊണ്ട് ഒരാൾ കോടതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം; ധർമസ്ഥല വെളിപ്പെടുത്തലിന്പിന്നിൽ ഗൂഢാലോചന -ഡി.കെ. ശിവകുമാർ

ബെംഗളൂരു : നൂറ്റാണ്ടുകൾ നീണ്ട പാരമ്പര്യത്തെ കളങ്കപ്പെടുത്താൻ ചിലർ ശ്രമിക്കുന്നെന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.  നൂറോളം സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മതവിശ്വാസത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഒരു മതവികാരവും വ്രണപ്പെടുത്താൻ പാടില്ലെന്നും അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്നും ശിവകുമാർ പറഞ്ഞു.

  ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!

മുഖം മറച്ചുകൊണ്ട് ഒരാൾ കോടതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ നടത്തിയ പരിശോധനകളിൽ കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ല.

ധർമസ്ഥലയടക്കം ഒരു തീർഥാടനകേന്ദ്രത്തിന്റെയും ശ്രേഷ്ഠതയെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.

വെളിപ്പെടുത്തലിന്റെപേരിൽ എസ്‌ഐടി രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനെതിരേ കോൺഗ്രസിനുള്ളിൽനിന്നുതന്നെ എതിർപ്പുയർന്നിട്ടുണ്ട്.

മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജനാർദന പൂജാരി കഴിഞ്ഞദിവസം ഇതിന്റെ പേരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശിവകുമാറും അന്വേഷണത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us