സുഹൃത്തിന്റെ അവി​​ഹിത ബന്ധം വെളിപ്പെടുത്തിയതിന് ഭീഷണി; യുവാവ് സെൽഫി വീഡിയോ പകർത്തി ജീവനൊടുക്കി; പ്രതി അറസ്റ്റിൽ

ബെം​ഗളൂരു : സുഹൃത്തിന്റെ വിവാഹേതര ബന്ധം വീട്ടുകാരെ അറിയിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിലും ഭീഷണിയിലും മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തുമകൂരു താലൂക്കിലെ രാമേനഹള്ളി സ്വദേശി ചേതൻ ആണ് മരിച്ചത്. മരണത്തിന് മുൻപ് മൊബൈൽ ഫോണിൽ പകർത്തിയ സെൽഫി വീഡിയോ ആണ് കേസിൽ നിർണ്ണായകമായത്.

നാഗരാജ് എന്ന വ്യക്തിക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ചേതൻ നാഗരാജിന്റെ ഭാര്യയായ സുമയോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെച്ചൊല്ലി നാഗരാജും സുമയും തമ്മിൽ വീട്ടിൽ വലിയ വഴക്കുണ്ടാവുകയും, ചേതനാണ് തന്നോട് ഈ വിവരം പറഞ്ഞതെന്ന് സുമ ഭർത്താവിനോട് വെളിപ്പെടുത്തുകയും ചെയ്തു.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

രഹസ്യം പരസ്യമാക്കിയതിൽ പ്രകോപിതനായ നാഗരാജ് ചേതനുമായി വഴക്കിടുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നാഗരാജിന്റെ ഭീഷണിയിൽ ഭയന്ന ചേതൻ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

തൂങ്ങിമരിക്കുന്നതിന് തൊട്ടുമുൻപ് ചേതൻ തന്റെ മൊബൈലിൽ ഒരു വീഡിയോ പകർത്തിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ‘കട്ടേ നാഗരാജു’ ആണെന്ന് വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.

ആദ്യം ഇതൊരു സാധാരണ ആത്മഹത്യയായിട്ടാണ് ഹെബ്ബൂർ പോലീസ് കണക്കാക്കിയിരുന്നത്. എന്നാൽ ചേതന്റെ പിതാവ് മൊബൈലിലെ വീഡിയോ കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. വീഡിയോ തെളിവായി സ്വീകരിച്ച പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും നാഗരാജിനെ ഉടനടി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ നിലവിൽ ചോദ്യം ചെയ്തു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
[masterslider id="10"]

Related posts