മൈസൂരുവിൽ ഹീലിയം ബലൂണുകൾക്ക് സമ്പൂർണ്ണ നിരോധനം; പോലീസ് കമ്മീഷണറുടെ അടിയന്തര ഉത്തരവ്

ബെംഗളൂരു : പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാൻ സാധ്യതയുള്ള ഹീലിയം ബലൂണുകൾക്ക് മൈസൂരു നഗരത്തിൽ കർശന നിരോധനം ഏർപ്പെടുത്തി. മൈസൂരു സിറ്റി പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയിലുള്ള എല്ലാ പൊതുസ്ഥലങ്ങളിലും ഹീലിയം ബലൂണുകൾ നിറയ്ക്കുന്നതും വിൽക്കുന്നതും സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിരോധിച്ചതായി പോലീസ് കമ്മീഷണർ സീമ ലട്കർ അറിയിച്ചു.

ബിഎൻഎസ്എസ്-2023 (BNSS) സെക്ഷൻ 152 പ്രകാരമാണ് അടിയന്തര പ്രാബല്യത്തോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹീലിയം ബലൂണുകൾ പെട്ടെന്ന് തീപിടിക്കാനും അപകടങ്ങൾക്കും കാരണമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ കടുത്ത നടപടി. മൈസൂരു നഗരപരിധിയിലുള്ള മൈതാനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുനിരത്തുകൾ എന്നിവിടങ്ങളിലെല്ലാം നിരോധനം ബാധകമായിരിക്കും.

  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഉത്സവ സീസണുകളിലും ആഘോഷങ്ങളിലും ഹീലിയം ബലൂണുകൾ വ്യാപകമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ഈ ഉത്തരവ് സഹായിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോണി ജോണി യെസ് പപ്പാ'... ഇനി വേണ്ട പപ്പാ; കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യൂ പി മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us