ഹോട്ടൽക്കെട്ടിടം തകർന്ന് അഞ്ചുപേർക്ക് പരിക്ക്

ബെംഗളൂരു : കുടകിലെ ഗോണിക്കുപ്പയിൽ കാലപ്പഴക്കംചെന്ന ഹോട്ടൽക്കെട്ടിടം തകർന്ന് അഞ്ചുപേർക്ക് പരിക്കേറ്റു.

മൈസൂരു-കണ്ണൂർ റൂട്ടിൽ ഗോണിക്കുപ്പ ടൗണിലുള്ള അമ്പൂർ ബിരിയാണി ഹൗസ് എന്ന ഹോട്ടൽ പ്രവർത്തിക്കുന്ന രണ്ടുനില കെട്ടിടമാണ് തകർന്നത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.

ഹോട്ടൽ ഉടമ തിരുമുരുഗൻ (60), ഭാര്യ അലമേലമ്മ (46), മകൻ നാരായണ (24), തൊഴിലാളി മഹാലിംഗ (25), ഭക്ഷണം കഴിക്കാനെത്തിയ മധു (35) എന്നിവർക്കാണ് പരിക്കേറ്റത്.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ മൂന്നുപേരെ ആദ്യം നാട്ടുകാർ രക്ഷപ്പെടുത്തി ഗോണിക്കുപ്പ സർക്കാർ ആശുപത്രിയിലെത്തിച്ചു.

പിന്നീട് പോലീസും അഗ്നിരക്ഷാസേനയുമെത്തി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെക്കൂടി പരിക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നു.

ഭക്ഷണം കഴിക്കാനെത്തിയ തിമ്മ (45) എന്നയാളെയും രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഒരാളെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

കെട്ടിടത്തിന്റെ പുറംഭാഗം അടുത്തിടെ നവീകരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം
[masterslider id="10"]

Related posts