രേണുകാസ്വാമി കൊലക്കേസ്; നടൻ ദർശൻ ഉൾപ്പെടെ 4 പ്രതികളുടെ പോലീസ് കസ്റ്റഡി കോടതി 22 വരെ നീട്ടി; നടി പവിത്ര ഗൗഡ ഉൾപ്പെടെ 13 പേർ ജയിലിൽ

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ കന്നഡനടൻ ദർശൻ ഉൾപ്പെടെ നാലുപ്രതികളുടെ പോലീസ് കസ്റ്റഡി രണ്ടുദിവസത്തേക്കുകൂടി നീട്ടി.

ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ മറ്റ് 13 പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു.

ദർശനൊപ്പം അടുത്ത സുഹൃത്തും നടനുമായ പ്രദോഷ്, ധനരാജ്, വിനയ് എന്നിവരുടെ പോലീസ് കസ്റ്റഡിയാണ് നീട്ടിയത്.

ജൂൺ ഒൻപതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരു സുമനഹള്ളിയിലെ ഓവുചാലിൽ കണ്ടെത്തിയത്.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

11-ന് ദർശനും പവിത്രയും ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി തീരുന്നതിനാലാണ് വ്യാഴാഴ്ച ബെംഗളൂരു 24-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്.

പിന്നീട് അറസ്റ്റുചെയ്ത നാലുപേരെക്കൂടി ഇവർക്കൊപ്പം ഹാജരാക്കി.

പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. ദർശൻ രണ്ടാംപ്രതിയാണ്. പവിത്രയ്ക്ക് സാമൂഹിക മാധ്യമത്തിലൂടെ അശ്ലീല കമന്റുകൾ അയച്ചതിന്റെ വൈരാഗ്യത്തിൽ ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി മൃതദേഹം ഓവുചാലിൽ തള്ളിയെന്നാണ് കേസ്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

തലയിലുൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേൽപ്പിച്ചിരുന്നു. ഷോക്കേൽപ്പിക്കുകയുംചെയ്തു.

മുറിവിൽനിന്ന് രക്തംവാർന്നുപോയതും ഷോക്കേറ്റതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts