തുപ്പൽ കുപ്പിയിലാക്കി വിറ്റ് യുവതിയുടെ മാസ വരുമാനം 41 ലക്ഷം രൂപ 

വളരെ വിചിത്രം എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നവർ ഇന്നത്തെ സമൂഹത്തിൽ ഒരുപാട് പേരുണ്ട്. അങ്ങനെ ഒരാളാണ് ലതീഷ ജോണ്‍സ് എന്ന യുവതി. തന്റെ കടങ്ങള്‍ വീട്ടുന്നതിന് വേണ്ടി സ്വന്തം തുപ്പല്‍ കുപ്പിയിലാക്കി വിറ്റു തുടങ്ങിയെന്നാണ് ലതീഷ പറയുന്നത്. മാസം ഇങ്ങനെ 41 ലക്ഷം വരെ താൻ നേടുന്നു എന്നും അവള്‍ പറയുന്നു.

ബയോ മെഡിക്കല്‍ സയൻസ് പഠിക്കുക എന്നതായിരുന്നു ലതീഷയുടെ ആഗ്രഹം. അതിന് വേണ്ടി യൂണിവേഴ്സിറ്റിയില്‍ ചേരുകയും ചെയ്തു. അതോടൊപ്പം തന്നെ തന്റെ ചെലവുകള്‍ നേരിടാനായി പാര്‍ട്ട് ടൈം ആയി ജോലിയും ചെയ്യുന്നുണ്ടായിരുന്നു അവള്‍. എന്നാല്‍, അതിനിടെയാണ് തന്റെ തുപ്പല്‍ ചെറുകുപ്പികളിലാക്കി അവള്‍ വില്‍ക്കാൻ തുടങ്ങിയത്. ഇതോടെ കടം തീര്‍ന്നു എന്ന് മാത്രമല്ല, അവള്‍ ഇപ്പോള്‍ അല്‍പം പണക്കാരി കൂടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

31000 രൂപ മുതല്‍ 1.5 ലക്ഷം വരെ ആളുകള്‍ അവളുടെ തുപ്പലിനും മുറിച്ച നഖത്തിനും ഉപയോഗിച്ച ബെഡ്‍ഷീറ്റിനും ഒക്കെ വേണ്ടി നല്‍കുന്നു എന്നാണ് പറയുന്നത്. അതോടെ ലതീഷ തന്റെ പാര്‍ട്ട് ടൈം ജോലിയും പഠനവും എല്ലാം ഉപേക്ഷിച്ചു. ഇപ്പോള്‍ മുഴുവൻ സമയവും തുപ്പുന്നതിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണത്രെ. ഇതുവരെ തനിക്കുള്ള കടവും താൻ വീട്ടി എന്നും പുതിയ ഒരു ഫ്ലാറ്റ് വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും അവള്‍ പറയുന്നു. നാല് വര്‍ഷമായി താൻ ഈ ജോലി ചെയ്യുന്നുണ്ട് എന്നും ലതീഷ പറയുന്നു. അതേ സമയം വിചിത്രമായ ഈ സംഭവത്തിന്റെ പേരില്‍ അവളെ വിമര്‍ശിക്കുന്നവരും നിരവധിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts