കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി കർണാടക

ബെംഗളൂരു: കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളിൽ കഴിഞ്ഞ സാമ്പത്തികവർഷം കർണാടകം രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി.

724.66 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതികൾക്കാണ് 2023-24 വർഷം തുടക്കമിട്ടത്.

ഗുജറാത്താണ് ഒന്നാംസ്ഥാനത്ത്. 1743.8 മെഗാവാട്ട് വൈദ്യതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികളാണ് അവിടെ തുടങ്ങിയത്. 586.37 മെഗാവാട്ട് വൈദ്യുതിയുടെ പദ്ധതികളുമായി തമിഴ്‌നാടാണ് മൂന്നാംസ്ഥാനത്ത്.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

ഡൽഹിയിൽ നടന്ന ഗ്ലോബൽ വിൻഡ് ഡേ ആഘോഷത്തിൽ കർണാടകത്തെ അഭിനന്ദിച്ചു.

കർണാടകത്തിനുള്ള പുരസ്കാരം കേന്ദ്ര ഊർജവകുപ്പു മന്ത്രി ശ്രീപാദ് യെശ്ശോ നായികിൽനിന്നും കർണാടക റിന്യൂവബിൾ എനർജി ഡിവലപ്‌മെന്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ.പി.രുദ്രപ്പ ഏറ്റുവാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts