ബെംഗളൂരുവിൽ ഇനി ‘കളി’ നടപ്പില്ല; പാഴ്സൽ കവറുകൾ പോലും റോഡിലെറിഞ്ഞാൽ കീശ കീറും.

ബെംഗളൂരുവിലെ മലയാളികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് കർശന മുന്നറിയിപ്പുമായി ജിബിഎ. റോഡരികിലോ പൊതുസ്ഥലത്തോ ഒരു തുണ്ട് കടലാസ് പോലും വലിച്ചെറിയുന്നതിന് മുൻപ് ഇനി രണ്ടുതവണ ചിന്തിക്കേണ്ടി വരും. നിയമം ലംഘിക്കുന്നവരിൽ നിന്ന് വൻ തുക പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.

ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) ആണ് നഗരത്തിൽ ‘മാലിന്യ വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ്’ ശക്തമാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക പരിശോധനാ സംഘങ്ങളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു കഴിഞ്ഞു.

  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • പാർസൽ കവറുകൾ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന പാഴ്‌സൽ ബോക്‌സുകളും ഇ-കൊമേഴ്‌സ് റാപ്പറുകളും റോഡിലേക്ക് എറിയുന്നത് പിഴ ലഭിക്കാൻ കാരണമാകും.

  • പ്ലാസ്റ്റിക് മാലിന്യങ്ങൾ: പ്ലാസ്റ്റിക് കവറുകൾ, ബോട്ടിലുകൾ എന്നിവ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് കർശനമായി വിലക്കി.

  • തുപ്പുന്നതും മലമൂത്രവിസർജ്ജനവും: പൊതുസ്ഥലത്ത് തുപ്പുന്നവർക്കും മലമൂത്രവിസർജ്ജനം നടത്തുന്നവർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.

  • മാലിന്യ നിർമ്മാർജ്ജനം: വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ശാസ്ത്രീയമല്ലാത്ത രീതിയിൽ മാലിന്യം പുറന്തള്ളുന്നതും ശിക്ഷാർഹമാണ്.

പരിശോധന കർശനം

നഗരത്തിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പൊതുജീവിതത്തിന് തടസ്സമാകുന്ന പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനുമാണ് ബിഎസ്ഡബ്ല്യുഎംഎൽ ഈ നീക്കം നടത്തുന്നത്. ‘മാർഷൽ’മാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും നിരീക്ഷണം ഉണ്ടാകും. പ്രത്യേകിച്ച് മലയാളികൾ ഉൾപ്പെടെയുള്ള ഐടി ജീവനക്കാരും വിദ്യാർത്ഥികളും താമസിക്കുന്ന മേഖലകളിൽ പരിശോധന കർശനമാക്കും.

  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി

കയ്യിലുള്ള മാലിന്യങ്ങൾ നിശ്ചിത ബിന്നുകളിൽ മാത്രം നിക്ഷേപിക്കണമെന്നും നഗരസഭയുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് സ്പോട്ട് ഫൈൻ ആയി വലിയ തുക ഈടാക്കാനാണ് നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺ​ഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ
[masterslider id="10"]

Related posts

Click Here to Follow Us