ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്‌കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചു;ദയയർഹിക്കാത്ത കുറ്റം ചെയ്ത 4 പേരെ യൂണിവേഴ്സിറ്റി പിരിച്ചു വിട്ടത് വിദ്യാർത്ഥിനികളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ.

ചണ്ഡിഗഡ്‌: ഹോസ്‌റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്‌കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളെ നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ ഹോസ്‌റ്റല്‍ വാര്‍ഡന്മാരടക്കം നാല്‌ പേരെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ്‌ നടപടി.

പഞ്ചാബിലെ ബട്ടിടിൻഡ യൂണിവേഴ്‌സിറ്റിയിലെ ഹോസ്‌റ്റലിലാണ്‌ രണ്ട്‌ ദിവസം മുമ്പ്‌ പ്രതിഷേധത്തിനിടയായ സംഭവം നടന്നത്‌. ഹോസ്‌റ്റലിന്റെ ശുചിമുറിയില്‍ ഉപയോഗിച്ച നാപ്‌കിന്‍ അലക്ഷ്യമായി ഉപേക്ഷിച്ചത്‌ ആരാണെന്നറിയാന്‍ വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധിക്കുകയായിരുന്നു. രണ്ട്‌ ഹോസ്‌റ്റല്‍ വാര്‍ഡന്മാരും രണ്ട്‌ സുരക്ഷാജീവനക്കാരും ചേര്‍ന്നായിരുന്നു പരിശോധന.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

തുടര്‍ന്ന്‌ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ശക്തമായ പ്രതിഷേധമാണ്‌ ഇവരുടെ ഭാഗത്ത്‌ നിന്നുണ്ടായത്‌. സംഭവം ആദ്യം നിഷേധിച്ചെങ്കിലും വിദ്യാര്‍ത്ഥിനികളെ അനുനയിപ്പിക്കാന്‍ ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്യാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ നിര്‍ബന്ധിതരായി. അന്വേഷണത്തിനൊടുവിലാണ്‌ ഇപ്പോള്‍ നാല്‌ പേരെയും പിരിച്ചുവിട്ടുകൊണ്ട്‌ ഉത്തരവിറക്കിയിരിക്കുന്നത്‌.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
[masterslider id="10"]

Related posts