എന്‍ ഡി ടി വി ഇന്ത്യക്ക് പണികിട്ടി;ഒരു ദിവസം പ്രക്ഷേപണം നിര്‍ത്തണം.

ന്യൂഡല്‍ഹി: ദേശീയ ചാനലായ എൻഡിടിവി ഇന്ത്യയോട് ഈ മാസം ഒമ്പതിന് സംപ്രേഷണം നിർത്തിവയ്ക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്. പത്താൻകോട്ട് ഭീകരാക്രമണം ചാനൽ സംപ്രേഷണം ചെയ്തത് തന്ത്രപ്രധാനമായ പല വിവരങ്ങളും പുറത്താകാൻ ഇടയാക്കിയെന്ന് മന്ത്രിതല സമിതിയുടെ കണ്ടെത്തലിനെത്തുടർന്നാണ് പ്രക്ഷേപണം നിർത്തി വയ്ക്കാൻ ചാനലിനോട് മന്ത്രാലയം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ ഒരു കാരണം കാണിക്കൽ നോട്ടീസ് നേരത്തെ വാർത്താ വിതരണ മന്ത്രാലയം ചാനലിന് അയച്ചിരുന്നു.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

ചാനൽ നൽകിയ വ്യോമസേനാത്താവളത്തിലെ വിവിധ വിമാനങ്ങളുടെയും ആയുധങ്ങളുടെയും വിവരങ്ങൾ ഭീകരർക്കു സഹായകമാകാമായിരുന്നു. ഇതു രാജ്യസുരക്ഷയ്ക്കും നിരപരാധികളുടെ ജീവൻപോലും നഷ്ടപ്പെടുന്നതിനും ഇടയാക്കുമായിരുന്നു– മന്ത്രാലയ സമിതി ചാനലിനു നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, ഈ വിവരങ്ങളൊന്നും രഹസ്യമല്ലെന്നും വിവിധ രേഖകളിൽ നിന്നും ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങളിൽ നിന്നുമാണു തങ്ങൾ ഇതെടുത്തതെന്നും ചാനൽ മറുപടി നൽകി. ഈ വിശദീകരണം തള്ളിക്കൊണ്ടാണ് ഒരു ദിവസം സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്.

രാജ്യത്തെ ഒരു വാർത്താ ചാനലിനെതിരെ ആദ്യമായാണ് ഇത്തരം നടപടി. 2015 ജൂണിൽ പ്രാബല്യത്തിൽ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും മന്ത്രാലയം വിശദീകരിച്ചു. 30 ദിവസത്തെ നിരോധനം ഏർപ്പെടുത്താമെങ്കിലും ഇത്തവണ കർശനമായ നടപടി എടുക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts