ഭർത്താവ് മകളെ കൊലപ്പെടുത്തി; അമ്മയും സഹോദരിയും ആത്മഹത്യ ചെയ്തു

ചെന്നൈ: മദ്യപാനിയായ ഭർത്താവ് മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സങ്കടം സഹിക്കാൻ കഴിയാതെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്‌തു.

കോയമ്പത്തൂരിൽ ആണ് സംഭവം.

ഒണ്ടിപുത്തൂർ എംജിആർ നഗർ നേസവലർ കോളനിയിലെ തങ്കരാജിൻ്റെ ഭാര്യ പുഷ്പ (35), മക്കളായ ഹരിണി (9), ശിവാനി (3) എന്നിവരാണ് മരണപ്പെട്ടത്.

അസിസ്റ്റൻ്റ് കമ്മീഷണർ പാർഥിബൻ്റെ നേതൃത്വത്തില്‍ സിങ്കനല്ലൂർ പോലീസ് സ്ഥലത്തെത്തി യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഹരിണിയെ പത്തടി താഴ്ചയുള്ള ടാങ്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് തങ്കരാജ് സമ്മതിച്ചിട്ടുണ്ട്.

മകളെ തങ്കരാജ് ടാങ്കില്‍ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത് കണ്ട യുവതി വിഷാദത്തിലാവുകയും തുടർന്ന് മറ്റൊരു കുഞ്ഞിനേയും കൊണ്ട് അതേ ടാങ്കില്‍ ചാടി യുവതി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഇയാള്‍ക്കെതിരെ കൊലപാതകം, ആത്മഹത്യാ പ്രേരണ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts