കാണാതായ മലയാളി ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ 

തൃശൂർ: കാണാതായ മലയാളി ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് മരിച്ചത്.

വിഷം കുത്തിവച്ചാണ് മരണമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്.

തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊരട്ടി പോലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ.

മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിവില്ല.

സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts