കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ മാതാവ് ഗർഭിണി

സിദ്ധു മൂസേവാല  എന്ന പേരിൽ അറിയപ്പെട്ട അന്തരിച്ച പഞ്ചാബി ഗായകൻ ശുഭദീപ് സിംഗ് സിദ്ധുവിന്റെ മാതാവ് വീണ്ടും അമ്മയാവാൻ ഒരുങ്ങുന്നു.

മൂസേവാലയുടെ അമ്മ ചരൺ കൗർ ഗർഭിണിയെന്ന വിവരം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ലെങ്കിലും, സംഭവം വാസ്തവമാണ് എന്ന് ഇവരുടെ കുടുംബത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

29 വയസു മാത്രം പ്രായമുള്ളപ്പോഴാണ് മൂസേവാല ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.

2022ൽ കോൺഗ്രസ് ടിക്കറ്റിൽ മൂസേവാല പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

ഇതേ വർഷം മെയ് മാസം 29നാണ് മൂസേവാല കൊല്ലപ്പെടുന്നത്. മൻസ ജില്ലയിൽ മൂസേവാലയെ പിന്തുടർന്ന വാഹനവ്യൂഹം ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പ്രായം എത്രയെന്ന് റിപ്പോർട്ടുകളിൽ പറയുന്നില്ല.

യുവാക്കൾക്കിടയിൽ ഹരമായിരുന്നു മൂസേവലയുടെ സംഗീതം. പഞ്ചാബി ഗായകരിൽ ധനികന്മാരിൽ ഒരാളായിരുന്നു സിദ്ധു മൂസേവാല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
[masterslider id="10"]

Related posts