തുളുഭാഷയെ സംസ്ഥാനത്തെ രണ്ടാം ഭാഷയാക്കാനൊരുങ്ങുന്നു 

ബെംഗളൂരു : തുളുഭാഷയെ സംസ്ഥാനത്തെ രണ്ടാമത്തെ ഭാഷയാക്കാൻ ഒരുങ്ങി സംസ്ഥാനം.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളും കാസർകോടിന്റെ വടക്കുഭാഗവും ഉൾപ്പെടുന്ന തുളുനാട്ടിലെ സംസാരഭാഷയാണിത്.

തുളുവിനെ രണ്ടാമത്തെ ഭാഷയാക്കുന്നതിനായി സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

തുളുവിന്റെ ചരിത്രവും സാഹിത്യപാരമ്പര്യവും സംസ്കാരവും വ്യക്തമാക്കിയാണ് റിപ്പോർട്ട് നൽകിയത്.

ഇത് തുടർനടപടികൾക്കായി നിയമവകുപ്പിന് കൈമാറി.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

രണ്ടാംഭാഷ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ നിന്ന് ഇതിന്റെ നടപടിക്രമങ്ങൾ സർക്കാർ തേടിയിട്ടുണ്ട്.

ബിഹാർ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ് വിവരങ്ങൾ തേടിയതെന്ന് കന്നഡ-സാംസ്കാരിക വകുപ്പുമന്ത്രി ശിവരാജ് എസ്. തെങ്കടഗി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, തുളുവിനെ ഭരണഘടനയുടെ എട്ടാംപട്ടികയിൽ ഉൾപ്പെടുത്തി ഔദ്യോഗിക ഭാഷാപദവി നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല.

തുളുനാട്ടിലെ ജനപ്രതിനിധികൾ ഒട്ടേറെത്തവണ ഈ ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
[masterslider id="10"]

Related posts