തുളുഭാഷയെ സംസ്ഥാനത്തെ രണ്ടാം ഭാഷയാക്കാനൊരുങ്ങുന്നു 

ബെംഗളൂരു : തുളുഭാഷയെ സംസ്ഥാനത്തെ രണ്ടാമത്തെ ഭാഷയാക്കാൻ ഒരുങ്ങി സംസ്ഥാനം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളും കാസർകോടിന്റെ വടക്കുഭാഗവും ഉൾപ്പെടുന്ന തുളുനാട്ടിലെ സംസാരഭാഷയാണിത്. തുളുവിനെ രണ്ടാമത്തെ ഭാഷയാക്കുന്നതിനായി സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുളുവിന്റെ ചരിത്രവും സാഹിത്യപാരമ്പര്യവും സംസ്കാരവും വ്യക്തമാക്കിയാണ് റിപ്പോർട്ട് നൽകിയത്. ഇത് തുടർനടപടികൾക്കായി നിയമവകുപ്പിന് കൈമാറി. രണ്ടാംഭാഷ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ നിന്ന് ഇതിന്റെ നടപടിക്രമങ്ങൾ സർക്കാർ തേടിയിട്ടുണ്ട്. ബിഹാർ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ് വിവരങ്ങൾ തേടിയതെന്ന് കന്നഡ-സാംസ്കാരിക വകുപ്പുമന്ത്രി ശിവരാജ് എസ്. തെങ്കടഗി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, തുളുവിനെ…

Read More
Click Here to Follow Us