തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിജയ് സർക്കാരിന് പരീക്ഷണം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ആകെയുള്ള 234 അംഗ സഭയിൽ ഭരണം നിലനിർത്താൻ 118 പേരുടെ പിന്തുണയാണ് ആവശ്യമായുള്ളത്. നിലവിൽ 120 എം.എൽ.എമാരുടെ പിന്തുണ തമിഴക വെട്രി കഴകത്തിനുണ്ടെന്നാണ് (ടി.വി.കെ) കണക്കാക്കുന്നത്. 112 സീറ്റുകളിൽ വിജയിച്ച ടി.വി.കെ, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് അധികാരം കൈയ്യാളുന്നത്. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അണ്ണാ ഡി.എം.കെയിൽ ഉടലെടുത്ത ആഭ്യന്തര കലഹം വിജയ് സർക്കാരിന് കരുത്താകാനാണ് സാധ്യത. ജനറൽ…

Read More

മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും

ചെന്നൈ: തമിഴ്‌നാട്ടിൽ ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും പ്രവർത്തിക്കുന്ന മദ്യശാലകൾക്കെതിരെ കർശന നടപടിയുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടിയന്തരമായി അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം പൂട്ടൽ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. സംസ്ഥാനവ്യാപകമായി മദ്യശാലകളുടെ പ്രവർത്തനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവന്നത്. ആരാധനാലയങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന…

Read More

മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ സന്ദർശിച്ചു. ആൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ആദ്യ നിയമസഭാ സമ്മേളനത്തിന് ശേഷം മുതിർന്ന രാഷ്ട്രീയ നേതാക്കളെ നേരിൽ കാണുന്ന കീഴ്വഴക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്. സ്റ്റാലിന്റെ വസതിയിലെത്തിയ വിജയിനെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആലിംഗനം ചെയ്ത് വരവേറ്റു. തുടർന്ന് സ്റ്റാലിൻ വിജയിനെ ഹസ്തദാനം നൽകി സ്വീകരിക്കുകയും ഇരുവരും പരസ്പരം പൊന്നാട അണിയിച്ച് പൂച്ചെണ്ടുകൾ കൈമാറുകയും ചെയ്തു. ഡി.എം.കെയുടെ 75…

Read More

കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ’; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാടിന്റെ സാമ്പത്തിക സ്ഥിതിയെച്ചൊല്ലി പുതിയ മുഖ്യമന്ത്രി വിജയിയും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിൽ വാക്പോര് മുറുകുന്നു. സംസ്ഥാനം 10 ലക്ഷം കോടിയുടെ കടക്കെണിയിലാണെന്ന വിജയ്‌യുടെ ആരോപണത്തിന്, അധികാരമേറ്റ തുടക്കത്തിൽ തന്നെ പണമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുതെന്ന് സ്റ്റാലിൻ മറുപടി നൽകി. സംസ്ഥാനത്തിന്റെ കടബാധ്യത എന്നത് അനുവദിക്കപ്പെട്ട പരിധിക്കുള്ളിലുള്ള തുകയാണെന്നും സർക്കാരിന് പ്രവർത്തിക്കാനാവശ്യമായ പണം നിലവിൽ ഖജനാവിലുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി. കോവിഡ് ഉൾപ്പെടെയുള്ള വൻ പ്രതിസന്ധികളെ അതിജീവിച്ചാണ് ഡിഎംകെ സർക്കാർ ഭരണം നടത്തിയത്. മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാണ്…

Read More

താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് നടത്തിയ സാമ്പത്തിക പ്രസ്താവനകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വെറുമൊരു കണക്കെടുപ്പല്ല, മറിച്ച് വരാനിരിക്കുന്ന ഭരണപരമായ മാറ്റങ്ങളുടെ സൂചനയായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ധവളപത്രവും ഭരണതന്ത്രവും സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ‘ധവളപത്രം’ (White Paper) പുറത്തിറക്കുമെന്ന പ്രഖ്യാപനം സുതാര്യതയുടെ ഭാഗമാണെന്ന് വിജയ് അനുകൂലികൾ വാദിക്കുന്നു. എന്നാൽ, മുൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ഭാവിയിൽ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിലെ കാലതാമസത്തിന് മുൻകൂർ…

Read More

വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ യുഗം കുറിച്ചുകൊണ്ട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ നടൻ വിജയ്, ജനങ്ങൾക്ക് നൽകിയ പ്രഥമ വാഗ്ദാനം നടപ്പിലാക്കി. സത്യപ്രതിജ്ഞാ വേദിയിൽ വെച്ച് തന്നെ സംസ്ഥാനത്തെ എല്ലാ വീടുകൾക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാനുള്ള ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം അധികാരമേറ്റ ആദ്യ നിമിഷം തന്നെ നടപ്പിലാക്കിയതിലൂടെ “പറയുന്നത് പ്രവർത്തിക്കും” എന്ന ശക്തമായ സന്ദേശമാണ് മുഖ്യമന്ത്രി വിജയ് നൽകിയിരിക്കുന്നത്. പദ്ധതി ഇങ്ങനെ: പുതിയ ഉത്തരവ് പ്രകാരം, 500 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന…

Read More

വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങ്; മുൻനിരയിൽ സാന്നിധ്യമായി നടി തൃഷ

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് തമിഴ്‌നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. വിജയ്‌യോടൊപ്പം ഒൻപത് മന്ത്രിമാരും ഈ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.   സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ തെന്നിന്ത്യൻ താരം തൃഷയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിൽ വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ മുൻനിരയിൽ തന്നെ തൃഷയ്ക്ക് സീറ്റ് നൽകിയത് രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ആരാധകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന സമയം മുതൽക്കേ…

Read More

തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണ്ണായക വിജയത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ മുൻപാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. പരമ്പരാഗത വസ്ത്രങ്ങൾ ഒഴിവാക്കി കോട്ടും സ്യൂട്ടും ധരിച്ചാണ് വിജയ് വേദിയിലെത്തിയത്. “ഞാൻ സി. ജോസഫ് വിജയ് എന്ന് പേരുള്ള ഞാൻ…” എന്ന് അദ്ദേഹം സത്യവാചകം ചൊല്ലിത്തുടങ്ങിയതോടെ സ്റ്റേഡിയം ആർപ്പുവിളികൾ കൊണ്ട് പ്രകമ്പനം കൊണ്ടു. പ്രശസ്തമായ ബാഹുബലി സിനിമയിലെ രാജാവിന്റെ സത്യപ്രതിജ്ഞാ രംഗത്തിന് സമാനമായ…

Read More

ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

പാർട്ടി രൂപീകരിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വമ്പൻ വിജയം നേടിയ വിജയ് ഇന്ന് രാവിലെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോൺഗ്രസിന്‍റേത് ഉള്‍പ്പെടെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നു

Read More

ശ്രീദേവിയുടെ ആസ്തി തട്ടിയെടുക്കാൻ നീക്കം? 40 വർഷത്തിന് ശേഷമുള്ള കേസിൽ ബോണി കപൂറിനും മക്കൾക്കും വൻ വിജയം!

മുംബൈയിലെ പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിനും മക്കളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർക്ക് ചെന്നൈയിലെ സ്വത്തുതർക്ക കേസിൽ മദ്രാസ് ഹൈക്കോടതിയുടെ ആശ്വാസവിധി. അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ 1988-ൽ വാങ്ങിയ ചെന്നൈയിലെ വസ്തുവിനെ ചൊല്ലിയുള്ള സിവിൽ ഹർജി ഹൈക്കോടതി തള്ളി. ചെങ്കൽപ്പെട്ട് കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ടി.വി. തമിഴ്സെൽവി കപൂർ കുടുംബത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ചെന്നൈ ഷോളിംഗനല്ലൂരിലെ 2.70 ഏക്കർ ഭൂമിയെ ചൊല്ലിയായിരുന്നു തർക്കം നിലനിന്നിരുന്നത്. അന്തരിച്ച എം.സി. ചന്ദ്രശേഖരന്റെ നിയമപരമായ അവകാശികളാണെന്ന് അവകാശപ്പെട്ട സിവാകാമി, നടരാജൻ, ചന്ദ്രഭാനു…

Read More