ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്

വാഷിങ്ടൻ: ഒറ്റ രാത്രി കൊണ്ട് ഇറാൻ എന്ന രാജ്യത്തെ പൂർണമായും ഇല്ലാതാക്കാൻ അമേരിക്കയ്ക്കു സാധിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണ‍ൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാർ ഒപ്പിടാനോ ഇറാൻ തയ്യാറാകണം. അല്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബുധാനാഴ്ച പുലർച്ചെയോടെ തകർക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ ഭീഷണി. ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്ത് സമാധാന കരാർ ഒപ്പിടാൻ ഇറാനു നൽകിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാൽ യുഎസിന്റെ താത്കാലിക വെടിനിർത്തൽ സന്ദേശങ്ങൾ ഇറാൻ ഇന്നലെ…

Read More

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

ടെഹ്റാനിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള എസ്ലാംഷഹറിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല . ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാനെ നശിപ്പിക്കുമെന്നും ആക്രമണം അഴിച്ചുവിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. ഷരീഫ് സർവകലാശാലയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. ഷരീഫ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള പ്രകൃതി വാതക വിതരണ കേന്ദ്രത്തിനും ആക്രമണത്തിൽ കേടുപാടുകൾ…

Read More

‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ

സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ ലോകത്തോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ശത്രുതയുടെ പാത വെടിയാനും അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാനും ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. അവിശ്വാസം, ഭയം, സ്വാർത്ഥത, കോപം തുടങ്ങിയ ഘടകങ്ങൾ യുദ്ധത്തിലൂടെയും അനീതിയിലുടെയും രാജ്യങ്ങളെയും മനുഷ്യരെയും ഒറ്റപ്പെടുത്തുന്നുവെന്നും മാർപാപ്പ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. നൈരാശ്യത്തെ പ്രതിരോധിക്കാനും തളരാതെ മുന്നോട്ടുപോകാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ ലോകത്തെമ്പാടും വളരാൻ അനുവദിക്കണമെന്നും മാർപാപ്പ് ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഇന്നലെ നടത്തിയ അഭിസംബോധനയിലാണ് മാർപാപ്പയുടെ പരാമർശങ്ങൾ. മനുഷ്യന്…

Read More

യൂറോപ്പിനെ ഞെട്ടിച്ച് ‘സ്വീറ്റ്’ മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു

റോം: ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് ഇറ്റലിയിൽനിന്നും പോളണ്ടിലേക്ക് അയച്ച 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ കള്ളന്മാർ അപഹരിച്ചു. മധ്യ ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽനിന്നും ലോറിയിൽ കടത്തുകയായിരുന്ന വൻ ചോക്ലേറ്റ് ശേഖരമാണ് വഴിമധ്യേ കാണാതായത്. സംഭവത്തിൽ ഇറ്റാലിയൻ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. ഈസ്റ്റർ വിപണിയിൽ ക്ഷാമത്തിന് സാധ്യത ഈസ്റ്റർ ആഘോഷങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ സ്റ്റോക്കായതിനാൽ, വരും ദിവസങ്ങളിൽ യൂറോപ്യൻ വിപണിയിൽ കിറ്റ്കാറ്റ് ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് മാതൃകമ്പനിയായ നെസ്‌ലെ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ചോക്ലേറ്റ് ലഭ്യമാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി. കള്ളന്മാരെ…

Read More

പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക്. പാകിസ്താൻ മധ്യസ്ഥതയിൽ അമേരിക്കയുമായി ചർച്ചകൾക്ക് ഇറാൻ തത്വത്തിൽ സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ. ‘ഇസ്‌ലാമാബാദ് ഇനിഷ്യേറ്റീവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സമാധാന നീക്കത്തിലൂടെ മേഖലയിൽ താൽക്കാലിക വെടിനിർത്തലിനോ ആക്രമണങ്ങളിൽ നിന്നുള്ള ഇടവേളയ്ക്കോ സാധ്യത തെളിഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് നിബന്ധനകളുമായി ഇറാൻ അമേരിക്കയുമായുള്ള ചർച്ചകളിൽ പങ്കുചേരുന്നതിന് അഞ്ച് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാനെതിരായ ആക്രമണങ്ങൾ ഉടനടി നിർത്തലാക്കുക. ഭാവിയിൽ അമേരിക്കയോ ഇസ്രയേലോ സൈനിക നടപടികൾ…

Read More

ബെഞ്ചമിൻ നെതന്യാഹു മരിച്ചു? വാർത്തകളിൽ ഇസ്രായേൽ പ്രതികരണം

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മരണവാർത്തയിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ വ്യാജമാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. പ്രധാനമന്ത്രി വധിക്കപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതിനെത്തുടർന്നാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. യുദ്ധത്തെക്കുറിച്ച് നെതന്യാഹു പങ്കുവെച്ച ഒരു വീഡിയോയാണ് സംശയങ്ങൾക്ക് കാരണമായത്. വീഡിയോയിൽ അദ്ദേഹത്തിന്റെ വലതുകൈയ്യിൽ ആറ് വിരലുകൾ ഉള്ളതായി ചിലർ ചൂണ്ടിക്കാട്ടി, ഇത് വീഡിയോ AI നിർമ്മിതമാണെന്ന വാദത്തിന് കരുത്തേകി. വീഡിയോയുടെ 0:35 സമയത്ത് കൈകൾ ഉയർത്തുമ്പോൾ ചെറുവിരലിനോട് ചേർന്ന് അധിക മാംസം…

Read More

98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ലോസ് ഏഞ്ചല്‍സ്: 98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വെപ്പണ്‍സ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടിഗനെയും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോണ്‍ പെന്നിനെയും തിരഞ്ഞെടുത്തു. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ ആണ് അവാര്‍ഡ് പട്ടികയില്‍ മുന്നില്‍. ‘സിന്നേഴ്‌സ്’ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’നാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം. കാസ്റ്റിങ് ഡയറക്ഷന്‍ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. ഈ വിഭാഗത്തില്‍ ആദ്യ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന…

Read More

സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും’; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയുമായും ഇസ്രായേലുമായുമുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ കർശനമായ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് സമാധാന ചർച്ചകൾക്ക് ആധാരമായി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) ഈ ഉപാധികൾ വ്യക്തമാക്കിയത്. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ നിർണ്ണായക പ്രഖ്യാപനം. ഇറാന്റെ 3 പ്രധാന നിബന്ധനകൾ: നിയമപരമായ അവകാശങ്ങൾ: ഇറാന്റെ പരമാധികാരവും അന്താരാഷ്ട്രതലത്തിലുള്ള നിയമപരമായ അവകാശങ്ങളും പൂർണ്ണമായും അംഗീകരിക്കുക. നഷ്ടപരിഹാരം: ഇതുവരെയുണ്ടായ യുദ്ധക്കെടുതികൾക്കും നാശനഷ്ടങ്ങൾക്കും കൃത്യമായ നഷ്ടപരിഹാരം നൽകുക. സുരക്ഷാ…

Read More

ഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;

പ്യോങ്‌യാങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും മകൾ കിം ജു ഏയും ആയുധ നിർമാണ ഫാക്ടറി സന്ദർശിച്ചു. പുതുതായി നിർമിച്ച പിസ്റ്റളുകൾ ഇരുവരും പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ടു. സൈനിക പരിപാടികളിൽ കിമ്മിന്റെ നിഴലായി മകൾ മാറുന്നത് കിം ജു ഏ തന്നെയാകും അടുത്ത പിൻഗാമിയെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ കരുത്തുപകരുകയാണ്. ഫാക്ടറിയിലെ ഷൂട്ടിങ് റേഞ്ചിൽ വെച്ച് പുതിയ പിസ്റ്റളുകൾ ഉപയോഗിച്ച് ഇരുവരും വെടിയുതിർത്തു. തോക്കുകളുടെ പ്രവർത്തനക്ഷമതയിൽ കിം സംതൃപ്തി രേഖപ്പെടുത്തി. സൈന്യത്തിനും സുരക്ഷാസേനയ്ക്കും ആധുനിക ആയുധങ്ങൾ നൽകുന്നതിൽ ഈ…

Read More

പശ്ചിമേഷ്യ അശാന്തം; ഇറാന്‍-ഇസ്രയേല്‍-യുഎസ് സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക്

ടെഹ്‌റാൻ/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇറാനില്‍‌ ഇസ്രയേല്‍‌ ആക്രമണം ശക്തമായി തുടരുകയാണ്. ഇസ്രയേലില്‍ ഇറാനും ഹിസ്ബുള്ളയും ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് മരണം. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ആക്രമണം ശക്തമായി തുടരുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള നീക്കങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് ജിസിസി രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്…

Read More