98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ലോസ് ഏഞ്ചല്‍സ്: 98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വെപ്പണ്‍സ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടിഗനെയും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോണ്‍ പെന്നിനെയും തിരഞ്ഞെടുത്തു.

‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ ആണ് അവാര്‍ഡ് പട്ടികയില്‍ മുന്നില്‍. ‘സിന്നേഴ്‌സ്’ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’നാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം.

കാസ്റ്റിങ് ഡയറക്ഷന്‍ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. ഈ വിഭാഗത്തില്‍ ആദ്യ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലൂടെ കസാന്‍ഡ്ര കുലുക്കുന്‍ഡിസാണ്.

  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു

46 വയസുകാരി ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോയ്ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് ഓട്ടം ഡ്യൂറള്‍ഡ്.

കൊറിയന്‍ സിനിമയായ കെപോപ്പ് ഡീമന്‍ ഹണ്ടേഴ്‌സ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച കാസ്റ്റിങിനുള്ള പുരസ്‌കാരം പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’ലൂടെ കസാന്ദ്ര കുലുകുന്‍ഡിസ് നേടി.

ഇതാദ്യമായാണ് ഓസ്‌കറില്‍ മികച്ച കാസ്റ്റിങിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സിനുള്ള പുരസ്‌കാരം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിനാണ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഫ്രാങ്കെന്‍സ്‌റ്റൈന്‍.

  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ

അക്കാദമി ചരിത്രത്തില്‍ ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയ സിന്നേഴ്‌സും ഡികാപ്രിയോ ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും തമ്മിലാണ് പ്രധാന മല്‍സരം നടക്കുന്നത്. 16 നോമിനേഷനുകള്‍ നേടിയാണ് സിന്നേഴ്‌സ് മല്‍സരരംഗത്തുള്ളത്. ലിയനാഡോ ഡികാപ്രിയോ അഭിനയിച്ച ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന് 13 നോമിനേഷുകള്‍ ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!
[masterslider id="10"]

Related posts