പീഡനത്തിന് 10 സെക്കന്‍റ് ദൈര്‍ഘ്യം ഇല്ല; പ്രതിയെ കോടതി വിട്ടയച്ചു

മിലാന്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതി തള്ളാനായി കോടതി ചൂണ്ടിക്കാണിച്ച കാരണത്തിന്‍റെ പേരില്‍ രൂക്ഷ വിമര്‍ശനം. സ്കൂള്‍ ജീവനക്കാരന്‍ 17 കാരിയെ കയറിപ്പിടിച്ച സംഭവത്തിലാണ് കോടതിയുടെ വിചിത്ര തീരുമാനം. പീഡനത്തിന് 10 സൈക്കന്‍റ് ദൈര്‍ഘ്യം പോലുമില്ലാത്തതിനാല്‍ പ്രവര്‍ത്തിയെ കുറ്റമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കുറ്റാരോപിതനെ വിട്ടയച്ചത്. ഇറ്റലിയിലെ കോടതി 66കാരനായ ആന്‍റോണിയോ അവോള എന്നയാളെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നത്. റോമിലെ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയെ 2022 ഏപ്രിലിലാണ് സ്കൂള്‍ ജീവനക്കാരന്‍ കയറിപ്പിടിച്ചത്. സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് കയറി പിടിച്ച…

Read More

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സെക്സ്; രോഗി മരിച്ചു 

ലണ്ടൻ: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ വനിതാ നഴ്സിനെ ആശുപത്രിയിൽ നിന്നും പുറത്താക്കി. യുകെയിലെ വെയിൽസിലാണു സംഭവം. മരിച്ച രോഗിയുമായി ഒരു വർഷത്തിലേറെയായി അടുപ്പമുണ്ടെന്നു നഴ്‌സ് അന്വേഷണത്തിൽ സമ്മതിച്ചു. പെനിലോപ് വില്യംസ് എന്ന 42 വയസ്സുകാരിയായ നഴ്സാണു സംഭവത്തിലെ പ്രതി. പാർക്കിങ് ഏരിയയിലെ കാറിൽ വസ്ത്രങ്ങൾ പാതി അഴിച്ചിട്ട അവസ്ഥയിലാണു രോഗിയെ മരിച്ചനിലയിൽ കണ്ടതെന്നാണു റിപ്പോർട്ട്. രാത്രിയിൽ കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കുഴഞ്ഞുവീണ രോഗിയുടെ ജീവൻ രക്ഷിക്കാനായി നഴ്‌സ് ആംബുലൻസ് വിളിച്ചിട്ടില്ലെന്ന ആരോപണമുണ്ട്. വൃക്കരോഗിയായ ഇയാൾ ഡയാലിസിസിനായി ആശുപത്രിയിൽ…

Read More

ബിസിനസ്സ് ജെറ്റ് തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു

കാലിഫോര്‍ണിയയില്‍ ബിസിനസ്സ് ജെറ്റ് തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 4.15 നാണ് അപകടം ഉണ്ടായത്. കാലിഫോര്‍ണിയയിലെ മുരീറ്റയില്‍ ഫ്രഞ്ച് വാലി എയര്‍പോര്‍ട്ടിന് സമീപമാണ് സെസ്‌ന 550 എന്ന വിമാനം വീണത്. വിമാനത്തിലുണ്ടായിരുന്ന ആറ് യാത്രക്കാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് റിവര്‍സൈഡ് കൗണ്ടി ഷെരീഫില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനം സാന്‍ ഡിയാഗോയില്‍ നിന്ന് 65 മൈല്‍ വടക്ക് ഭാഗത്താണ്…

Read More

ഖത്തറിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ 5 മരണം 

ദോഹ: ഖത്തറിലെ അൽ ഖോറിൽ വാഹനാപകടത്തിൽ കരുനാഗപ്പള്ളി അഴീക്കൽ നിന്നുള്ള ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നു പേരും ഒപ്പം യാത്ര ചെയ്ത 2 സുഹൃത്തുക്കൾ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുകാരൻ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്. അഴീക്കൽ പുതുവൽ ജോസഫ് ഗോമസ് – മെർലിൻ ദമ്പതികളുടെ മകൾ ആൻസി ഗോമസ് (29), ഭർത്താവ് നീണ്ടകര കല്ലുംമൂട്ടിൽ കമ്പനി കടയിൽ തോപ്പിൽ ജോണിന്റെ മകൻ റോഷിൻ ജോൺ (38), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി…

Read More

തട്ടിക്കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിച്ച് യുബർ ഡ്രൈവറെ വെടിവച്ചു കൊന്ന് യുവതി

കടത്തികൊണ്ടുപോകുകയാണെന്ന് കരുതി ഊബർ ഡ്രൈവറെ യുവതി. സംഭവത്തിൽ യുവതിക്കെതിരെ വധശ്രമത്തിനു കേെസെടുത്തു. യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയാണ് സംഭവം. മെക്സിക്കോയിലേക്കു തന്നെ തട്ടിക്കൊണ്ടു പോകുകയാണെന്നു തെറ്റിദ്ധരിച്ചാണ് ഫോബെ കോപാസ് എന്ന 45 കാരിയായ യുവതിയാണ് ഊബര്‍ ഡ്രൈവർ ഡാനിയേൽ പിയാഡ്ര ഗാർഷ്യയ്ക്കു നേരെ നിറയൊഴിച്ചത്. കെന്റക്കി സ്വദേശിയായ യുവതി തന്റെ പുരുഷസുഹൃത്തിനെ കാണുന്നതിനായാണ് ടെക്സസിൽ എത്തിയത്. മെക്സിക്കോയിലേക്കുള്ള ട്രാഫിക് ചിഹ്നം കണ്ടപ്പോൾ യുവതി ആശങ്കാകുലയായി. തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി യുവതി ഡ്രൈവറുടെ തലയ്ക്കു പിറകിലേക്കു വെടിവച്ചു. തുടർന്ന് കാർ അപകടത്തിൽപ്പെട്ടു. പൊലീസിനെ വിളിക്കുന്നതിനു മുൻപ് ഇവർ കാമുകനു…

Read More

‘17 പൂട്ട്, ടൈറ്റൻ പേടകത്തിനായി തിരച്ചിൽ; 5 പേർക്കായി പ്രാർഥനയോടെ ലോകം

ന്യൂയോർക്ക്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകുന്നതിനിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ടൈറ്റന്റെ അന്തർഭാഗത്തെ കുറിച്ചും സംഘത്തിനു നൽകുന്ന പരിശീലനത്തെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തു വന്നു. സമുദ്രാന്തർഭാഗത്തേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന തണുപ്പിനെ പ്രതിരോധിക്കുന്നതിനായി ചൂട് നിലനിർത്തുന്ന ഭിത്തി, ടോയ്‌ലറ്റ് സൗകര്യം, വിഡിയോ ഗെയിം കൺട്രോളർ എന്നിവ ടൈറ്റനിലുണ്ട്. ഗെയിം കൺട്രോളർ വഴിയാണ് ടൈറ്റന്റെ പ്രവർത്തനം. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ടൈറ്റൻ രണ്ടു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നതിനു മുൻപുതന്നെ പേടകത്തിനകത്ത് ഇവരെ പൂട്ടിയിട്ടിരുന്നു. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള…

Read More

ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, മറ്റൊരു മലയാളി അറസ്റ്റിൽ 

ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ് കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അരവിന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. പെക്കാമിലെ കോൾമാൻ വേ ജങ്ഷന് സമീപത്തെ സതാംപ്ടൺ വേയിൽ ഒരു കടമുറിയുടെ മുകളിലായിരുന്നു ഇരുവരും മറ്റ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ കൂടെ താമസിക്കുന്ന 20 വയസ്സുകാരനായ മലയാളിയെ പോലീസ്…

Read More

ആദ്യമായി ബഹിരാകാശ നിലയത്തിലെത്തി ഒരു സാധാരണ പൗരൻ

ആദ്യമായി ഒരു സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. ബീജിങ് എയറോനോട്ടിക്സ് ആന്‍ര്‍് ആസ്ട്രനോട്ടിക്സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗുയി ഹായ്ചാവോ ആണ് ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു ഷെന്‍ഷൗ 16ന്റെ വിക്ഷേപണം. ഇതാദ്യമായാണ് സൈന്യത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ബഹിരാകാശത്തേക്ക് യാത്ര നടത്തുന്നത്. നേരത്തെ ചൈന ബഹിരാകാശ നിലയത്തിലേക്ക് അയച്ചവരെല്ലാം രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബേറഷന്‍ ആര്‍മിയുടെ ഭാഗമായിട്ടുള്ളവരായിരുന്നു. ഗുയിയെ കൂടാതെ മൂന്നുതവണ ബഹിരാകാശത്തെത്തിയ സൈനിക കമാന്‍ഡണ്‍ ജിങ് ഹയ്പിങ്ങും എന്‍ജിനീയറായ ഷു യാങ്ഷുവും…

Read More

വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി

വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇതിനോടകം 36,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. 36ഓളം നഗരങ്ങളെയും പട്ടങ്ങളെയും പ്രളയം ബാധിക്കുകയും ഉരുള്‍പൊട്ടലില്‍ നിരവധി ഗ്രാമങ്ങള്‍ ഇല്ലാതാകുകയും ചെയ്തു. ശനിയാഴ്ച വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ 305 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ഞൂറിലേറെ റോഡുകളും നിരവധി വീടുകളും കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 50 ശതമാനവും ഒന്നരദിവസം കൊണ്ട് പെയ്തതോടെയാണ് പ്രളയം രൂക്ഷമായത്. നദികള്‍ കരകവിഞ്ഞതോടെ…

Read More

ഇന്ന് ലോക മാതൃദിനം

സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനം. നമ്മൾ ഓരോരുത്തരെയും നമ്മളാക്കി മാറ്റി എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതത്തിലെ സന്തോഷത്തിലും ദുഖത്തിലും പരാജയങ്ങളിലും ചേർത്ത് പിടിയ്ക്കാനും കൈ പിടിച്ച് ഉയർത്താനും കഴിയുന്ന ഏക വ്യക്തിയാണ് നമ്മുടെ അമ്മ. 1905ൽ അന്ന റീവെസ് ജാർവിസ് അവരുടെ അമ്മ മരിച്ചതിനെ തുടർന്നാണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് 1908ൽ ഈ പ്രചാരണം വിജയം കണ്ടു. അങ്ങനെയാണ് ലോകം മുഴുവൻ മാതൃദിനം ഏറ്റെടുത്ത് ആഘോഷിക്കാൻ ആരംഭിച്ചത്. എല്ലാം ദിവസവും മാതൃദിനമാണ്. അമ്മയുടെ സ്നേഹത്തെ ഓർക്കാൻ…

Read More
Click Here to Follow Us