ആദ്യമായി ബഹിരാകാശ നിലയത്തിലെത്തി ഒരു സാധാരണ പൗരൻ

ആദ്യമായി ഒരു സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. ബീജിങ് എയറോനോട്ടിക്സ് ആന്‍ര്‍് ആസ്ട്രനോട്ടിക്സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗുയി ഹായ്ചാവോ ആണ് ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു ഷെന്‍ഷൗ 16ന്റെ വിക്ഷേപണം. ഇതാദ്യമായാണ് സൈന്യത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ബഹിരാകാശത്തേക്ക് യാത്ര നടത്തുന്നത്. നേരത്തെ ചൈന ബഹിരാകാശ നിലയത്തിലേക്ക് അയച്ചവരെല്ലാം രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബേറഷന്‍ ആര്‍മിയുടെ ഭാഗമായിട്ടുള്ളവരായിരുന്നു. ഗുയിയെ കൂടാതെ മൂന്നുതവണ ബഹിരാകാശത്തെത്തിയ സൈനിക കമാന്‍ഡണ്‍ ജിങ് ഹയ്പിങ്ങും എന്‍ജിനീയറായ ഷു യാങ്ഷുവും…

Read More

വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി

വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇതിനോടകം 36,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. 36ഓളം നഗരങ്ങളെയും പട്ടങ്ങളെയും പ്രളയം ബാധിക്കുകയും ഉരുള്‍പൊട്ടലില്‍ നിരവധി ഗ്രാമങ്ങള്‍ ഇല്ലാതാകുകയും ചെയ്തു. ശനിയാഴ്ച വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ 305 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ഞൂറിലേറെ റോഡുകളും നിരവധി വീടുകളും കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 50 ശതമാനവും ഒന്നരദിവസം കൊണ്ട് പെയ്തതോടെയാണ് പ്രളയം രൂക്ഷമായത്. നദികള്‍ കരകവിഞ്ഞതോടെ…

Read More

ഇന്ന് ലോക മാതൃദിനം

സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനം. നമ്മൾ ഓരോരുത്തരെയും നമ്മളാക്കി മാറ്റി എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതത്തിലെ സന്തോഷത്തിലും ദുഖത്തിലും പരാജയങ്ങളിലും ചേർത്ത് പിടിയ്ക്കാനും കൈ പിടിച്ച് ഉയർത്താനും കഴിയുന്ന ഏക വ്യക്തിയാണ് നമ്മുടെ അമ്മ. 1905ൽ അന്ന റീവെസ് ജാർവിസ് അവരുടെ അമ്മ മരിച്ചതിനെ തുടർന്നാണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് 1908ൽ ഈ പ്രചാരണം വിജയം കണ്ടു. അങ്ങനെയാണ് ലോകം മുഴുവൻ മാതൃദിനം ഏറ്റെടുത്ത് ആഘോഷിക്കാൻ ആരംഭിച്ചത്. എല്ലാം ദിവസവും മാതൃദിനമാണ്. അമ്മയുടെ സ്നേഹത്തെ ഓർക്കാൻ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസിലേക്ക് ക്ഷണിച്ച് ജോ ബൈഡന്‍: ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച അടുത്തമാസം

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസിലേക്ക് ക്ഷണിച്ചു. അടുത്ത മാസം ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. ജൂണ്‍ 22 നാണ് ബൈഡനും മോദിയും കൂടിക്കാഴ്ച നടത്തുകയെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിവരം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ആഴപ്പെടുത്താന്‍ ഈ കൂടിക്കാഴ്ച സഹായിക്കും എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ വൈറ്റ് ഹൗസ് നല്‍കുന്ന വിവരം. യുഎസും ഇന്ത്യയും ദശാബ്ദങ്ങളായി അടുത്ത ബന്ധമാണ് നിലനിര്‍ത്തുന്നത്, പ്രത്യേകിച്ച് പ്രതിരോധം, വ്യാപാരം…

Read More

മാളില്‍ വെടിവയ്പ്പ്: എട്ടു പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സാസില്‍ മാളില്‍ ഉണ്ടായ വെടിവയ്പ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആക്രമി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച പ്രദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. അമേരിക്കയിലെ ഡാലസില്‍ നിന്ന് 40 കിലോമീറ്റര്‍ അലന്‍ നഗരത്തിലെ അലന്‍ പ്രീമിയം ഔട്ടലൈറ്റ് ഷോപ്പിംഗ് മാളിലായിരുന്നു ആക്രമണം. മാളിനുള്ളില്‍ കയറിയ അക്രമി പ്രകോപനമില്ലാതെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാരിന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ ഏട്ടു പേര്‍ മരിച്ചു.പരിക്കറ്റ ഏഴു പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.അക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ…

Read More

ചാൾസ് മൂന്നാമന്റെ കിരീടധാരണം ഇന്ന്

ലണ്ടൻ: ബ്രിട്ടനിലെ രാജാവായി ചാള്‍സ് മൂന്നാമന്റെ കീരിടധാരണം ഇന്ന്. ആംഗ്ലിക്കന്‍ സഭയുടെ ആസ്ഥാനമായ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ പകല്‍ 11 മുതലാണ് (ഇന്ത്യൻ സമയം പകല്‍ 3.30) ലോക നേതാക്കളടക്കം 2800 പേരെ സാക്ഷയാക്കിയാണ് ചടങ്ങുകള്‍. കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. നിയമത്തെയും ആംഗ്ലിക്കന്‍ ചര്‍ച്ചിനെയും ഉയര്‍ത്തി പിടിക്കുമെന്ന പ്രതിജ്ഞയാണ് ചാള്‍സ് ചൊല്ലുന്നത്. ചടങ്ങുകള്‍ക്കുശേഷം ബക്കിങ്ഹാം കൊട്ടാരത്തില്‍ ഉദ്യാന വിരുന്നുണ്ടാകും. ഇന്ത്യയില്‍ നിന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പങ്കെടുക്കും. മലയാളികളായ ഡോക്ടര്‍ ദമ്പതികള്‍ ഡോ. ഐസക് മത്തായി നൂറനാല്‍, ഡോ. സുജ,…

Read More

ജപ്പാനിൽ വൻ ഭൂചലനം, കെട്ടിടങ്ങൾ തകർന്നു

ടോക്കിയോ: ജപ്പാനിലെ മധ്യപടിഞ്ഞാറൻ ദ്വീപായ ഹോൺഷുവിന് സമീപം ഇഷിക്കാവയിൽ വൻ ഭൂചലനം. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.42 ആണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇഷിക്കാവയിലെ സുസു സിറ്റിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ ആളപായം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരിക സർക്കാർ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്‌ 12 കിലോമീറ്റർ താഴ്ചയിൽ (7 മെയിൽ) ആണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ ആദ്യം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് കൂടുതൽ ശക്തമായി…

Read More

ലോക ചെസ് ചാമ്പ്യനായി ചൈനയുടെ ഡിങ് ലിറന്‍

കസാഖ്സ്ഥാൻ:  ലോക ചെസ് ചാമ്പ്യനായി ചൈനയുടെ ഡിങ് ലിറന്‍. ടൈബ്രേക്കറില്‍ റഷ്യയുടെ ഇയാന്‍ നിപ്പോംനിഷിയെ പരാജയപ്പെടുത്തിയാണ് ഡിങ് ലിറന്‍ ചാമ്പ്യനായത്. പതിനാലാം ഗെയിമും സമനിലയിലായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് കടന്നത്. ടൈബ്രേക്കറിലും ആദ്യ മൂന്ന് ഗെയിമും സമനിലയിലായെങ്കിലും നാലാം ഗെയിമില്‍ ഡിങ് ലിറന്‍ ജയം നേടി. നേട്ടം സ്വന്തമാക്കുന്ന ആദ്യ ചൈനീസ് താരമാണ് ഡിങ് ലിറന്‍. ഓപ്പണിങ് ഘട്ടത്തിൽ മികവ് നേടിയ ഡിങ് മധ്യഘട്ടത്തിൽ അവ്യക്തതകൾ നിറഞ്ഞ പൊസിഷനിലേക്ക് കളിയെ നയിച്ചു. സങ്കീർണതകളുടെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറി പൊസിഷൻ ലളിതവൽക്കരിക്കപ്പെട്ടപ്പോൾ സമയക്കുറവ് അനുഭവിച്ചിരുന്ന ഡിങ് ലിറൻ ബോർഡിൽ…

Read More

വാര്‍ത്ത വായിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാനൊരുങ്ങി ട്വിറ്റര്‍

വാര്‍ത്ത വായിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാനൊരുങ്ങി ട്വിറ്റര്‍. അടുത്ത മാസം മുതലാണ് നടപടി നിലവില്‍ വരുക. ലേഖനങ്ങള്‍ വായിക്കാന്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ മാധ്യമ പ്രസാധകരെ അനുവദിക്കുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിലാകും ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുക. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. നിരവധി മീഡിയ പ്രസാധകര്‍ ഇതിനകം തന്നെ അവരുടെ വെബ്സൈറ്റുകളില്‍ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള രീതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്‌കാരങ്ങളാണ് ഇലോണ്‍ മസ്‌ക് നടപ്പാക്കി…

Read More

ബഹിരാകാശത്ത് ചരിത്രം കുറിച്ച് യു.എ.ഇ സഞ്ചാരി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് പൗരനെന്ന നേട്ടം സ്വന്തമാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ആറര മണിക്കൂര്‍ അല്‍ നയാദി ചെലവഴിക്കും. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീവ് ബോവനോപ്പം സുരക്ഷ വസ്ത്രങ്ങൾ അണിഞ്ഞാണ് നെയാദി സ്പേസ് വാക്ക് നടത്തിയത്.  നടത്തം ആറര മണിക്കൂർ നീണ്ടുനിന്നു. അറബികൾക്കായി പുതിയ ചരിത്രം എഴുതിയിരിക്കുകയാണെന്ന് സുൽത്താൻ ട്വീറ്റ് ചെയ്തു

Read More
Click Here to Follow Us