കോവിഡ് ബാധിതരെ പി.ജി.യിൽ നിന്ന് പുറത്താക്കുന്നത് തടഞ്ഞ യുവാവിന് കുത്തേറ്റു

ബെംഗളൂരു: കോവിഡ് ബാധിതരായ മൂന്ന് സുഹൃത്തുക്കളെ പി.ജി.യിൽ നിന്ന് പുറത്താക്കുന്നത് തടയാൻ എത്തിയ യുവാവിന് കുത്തേറ്റു. ജെ.പി. നഗർ സ്വദേശി അതുലിനാണ് കുത്തേറ്റത്.

അതുലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. സ്വകാര്യ കമ്പനി ജീവനക്കാരായ മൂന്ന് യുവാക്കൾ പെയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. ഇവർക്ക് കോവിഡ് പോസിറ്റീവായതിനെതുടർന്ന് വീടൊഴിയാൻ വീട്ടുടമ ആവശ്യപ്പെടുകയായിരുന്നു.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ഇതേത്തുടർന്ന് ഇവരിലൊരാൾ സഹായത്തിനായി സുഹൃത്തായ അതുലിനെ വിളിച്ചുവരുത്തി. അതുൽ വീട്ടുടമയുടെ നടപടിയെ ചോദ്യം ചെയ്തപ്പോൾ വീട്ടുടമയുടെ ബന്ധുവായ യുവാവ് അതുലിന്റെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts