സർക്കാർ സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ ക്ലാസുകളുമായി മുന്നോട്ട് പോകാൻ കഴിയില്ല;ഭീഷണിയുമായി സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു : സർക്കാർ സാമ്പത്തിക സഹായം നൽകാൻ തയാറായില്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കില്ലെന്നമായി സ്വകാര്യ സ്കുളുകൾ.

അധ്യാപകരുടേയും മാനേജ്മെൻറുകളുടേയും ഏകോപന സമിതി യോഗത്തിലാണ് ഈ ഭീഷണി.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് അധ്യാപക ,അനധ്യാപക ജീവനക്കാർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ കഴിഞ്ഞ ഒരു വർഷമായി സർക്കാറിൻ്റെ മുമ്പിൽ വച്ചിട്ടുണ്ട്. എന്നാൽ അതിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

ഓൺലൈൻ ക്ലാസിൽ ഹാജർ നില നിർബന്ധമാക്കുക, സ്കൂൾ ജീവനക്കാർക്ക് വാക്സിനേഷൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ഇവർ സർക്കാറിനോട് ആവശ്യപ്പെട്ടു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts