കോവിഡ് പരിശോധനാ ഫലം വൈകി; 40 ലാബുകൾക്ക് പണികിട്ടി.

ബെംഗളൂരു: കോവിഡ് 19 ടെസ്റ്റ്  ഫലങ്ങൾ ലഭ്യമാക്കുവാൻ  വൈകിയതിന് സംസ്ഥാനത്തെ 40 ലബോറട്ടറികൾക്ക് എതിരായി മൊത്തം 20.20 ലക്ഷം രൂപ പിഴ ചുമത്തിയതായി കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു.

പട്ടികയിൽ ഒൻപത് സർക്കാർ ലാബുകളും 31 സ്വകാര്യ ലാബുകളും ഉൾപ്പെടുന്നുണ്ടെന്നും മെയ് 8 മുതൽ ഇവർക്കെതിരെ നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട് എന്നും കോവിഡ് വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് മേധാവി അശ്വത്‌ നാരായണൻ പറഞ്ഞു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

“24 മണിക്കൂറിൽ കൂടുതൽ കാലതാമസം നേരിട്ടതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 10,103 ആണ്. ഇതിൽ 3,034 കേസുകൾ സർക്കാർ ലാബുകളിൽ നിന്നും ഉള്ളവയാണ്. വൈകി നൽകിയ ഓരോ ടെസ്റ്റ് ഫലത്തിന്റെ പേരിലും ലാബുകൾക്ക് 200 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്, ” എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts