കോവിഡ് ബാധിതരായ മാനസിക രോഗികളുടെ ചികിൽസക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സംഭാവന 12 ലക്ഷം രൂപ.

ബെംഗളൂരു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബെംഗളൂരു ഭദ്രാസനം നിംഹാൻസിൽ ചികിത്സയിൽ കഴിയുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് ബാധിധരായ മാനസിക രോഗികളുടെ ചികിത്സയ്ക്ക് 12 ലക്ഷം രൂപ നൽകി. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി വന്ദ്യ. സന്തോഷ് സാമുവേൽ അച്ചൻ, കൗണ്സിൻ അംഗങ്ങളായ മാത്യു ജേക്കബും സകരിയ മാത്യുവും ചേർന്നു തുകയുടെ ചെക്ക് നിംഹാൻസ് ഡയറക്ടർ ഡോ. സതീഷ് ചന്ദ്രെ ഗിർമാജിക്ക് കൈമാറി. കോവിഡ് ബാധിച്ച് ദുരിതം അനുഭവിക്കുന്ന ആളുകളെ സഹായിക്കുവാൻ വേണ്ടി ബെംഗളൂരു ഭദ്രാസനം…

Read More

ആശുപത്രി കിടക്കകൾ കരിഞ്ചന്തയിൽ വിൽക്കുന്നവരെ പിടിക്കാൻ മുൻ നിരയിൽ നിന്ന എം.എൽ.എ.വെട്ടിൽ..

ബെംഗളൂരു : നഗരത്തിലെ ആശുപത്രികളിലെ കിടക്കകൾ ആവശ്യക്കാർക്ക് ക്രമമനുസരിച്ച് നൽകാതെ കരിഞ്ചന്തയിൽ മറച്ച് വിറ്റ കേസിൽ ബൊമ്മനഹള്ളി ബി.ജെ.പി. എം.എൽ.എ.സതീഷ് റെഡ്ഡിയുടെ സഹായി പിടിയിൽ. ബൊമ്മനഹള്ളിക്കടുത്ത് രൂപേന അഗ്രഹാരയിൽ താമസിക്കുന്ന ബാബു (34) ആണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആവശ്യക്കാർക്ക് എല്ലാം കിടക്കകൾ ലഭിക്കാതായതോടെ മെയ് 4നാണ് ബെംഗളൂരു സൗത്ത് എം പി തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ബെംഗളൂരു സൗത്തിലെ കോവിഡ് വാർ റൂമിലേക്ക് കടന്ന് ചെല്ലുന്നതും തുടർന്ന് നടത്തിയ പ്രസ്താവനകൾ വിവാദമാവുകയും ചെയ്തു. തേജസ്വി സൂര്യയുടെ സംഘത്തിൽ ബൊമ്മനഹളളി…

Read More

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20%ന് താഴേക്ക്;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 26811 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.40741 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.48 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 40741 ആകെ ഡിസ്ചാര്‍ജ് : 2062910 ഇന്നത്തെ കേസുകള്‍ : 26811 ആകെ ആക്റ്റീവ് കേസുകള്‍ : 409924 ഇന്ന് കോവിഡ് മരണം : 530 ആകെ കോവിഡ് മരണം : 26929 ആകെ പോസിറ്റീവ് കേസുകള്‍ : 2499784 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

സ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി നിര്യാതനായി

ബെംഗളൂരു: സ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങി. കൊവിഡ് ബാധിച്ചു ചികിത്സയിലയിരുന്ന അദ്ദേഹം ഈയിടെയാണ് രോഗമുക്തനായത്. മേയ് 13നാണ് ജയദേവ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയത്. 103 വയസ്സായിരുന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയായിരുന്നു. നഗരത്തിൽ ഈയിടെ നടന്ന സിഎഎ പ്രക്ഷോഭത്തിലടക്കം ഉപവാസമിരുന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു. 1981 ഏപ്രിൽ 10ന് മൈസൂരിലെ ഹാരോഹള്ളിയിലായിരുന്നു ദൊരേസ്വാമിയുടെ ജനനം. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി.…

Read More

സി.ബി.എസ്.സി. 12-ാം ക്ലാസ് പരീക്ഷ; ‘പ്ലാൻ ബി’ നിർദ്ദേശിച്ച് സർക്കാർ

Karnataka SSLC Exam 2020

ബെംഗളൂരു: സി.ബി.എസ്.സി. 12-ാം ക്ലാസ് പരീക്ഷ ജൂലൈ 2021നാണ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനം നിർദ്ദേശിച്ച ‘പ്ലാൻ ബി’യും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവയ്ക്കാനാണ് നേരത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജൂൺ ഒന്നിന് കൊവിഡ് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. എന്നാൽ പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങൾക്ക്. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ‘പ്ലാൻ ബി’ പ്രകാരം സിബിഎസ്ഇ പരീക്ഷ സമയം ഒന്നര മണിക്കൂറായി ചുരുക്കി 19 പ്രധാന…

Read More

‘കൊറോണ മാരമ്മ’ പ്രതിഷ്ഠ നീക്കം ചെയ്തു; ഭക്തജനങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ചാമരാജ്നഗറിൽ കോവിഡ് മഹാമാരിയെ പരാജയപ്പെടുത്താൻ ‘കൊറോണ മാരമ്മ’ എന്ന പേരിൽ സ്ഥാപിച്ച പ്രതിഷ്ഠ ജില്ലാഭരണകൂടം നീക്കംചെയ്തു. ലോക്ഡൗൺ സമയത്ത് ഇവിടെ ആളുകൾ സന്ദർശിക്കുന്നതും അധികൃതർ വിലക്കിയിട്ടുണ്ട്. ചാമരാജ്നഗർ ജില്ലയിലെ കൊല്ലേഗൽ താലൂക്കിലെ മധുവനഹള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് യേശാദമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാമാരിയെ തോൽപ്പിക്കാൻ ദേവതയുടെ പ്രതിഷ്ഠ നടത്തിയത്. ഏതാനും ഗ്രാമവാസികളും പൂജാരിയും ചേർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് യശോദാമ്മയുടെ നേതൃത്വത്തിൽ ‘കൊറോണ മാരമ്മ’ എന്ന പേരിൽ വിഗ്രഹം പ്രതിഷ്ഠിച്ചത്. തുടർന്ന് ഇവർ പൂജയും നടത്തി. സംഭവമറിഞ്ഞ് കൊല്ലേഗൽ തഹസിൽദാർ കെ. കുണാലും…

Read More

കോവിഡ് ബാധിതരെ പി.ജി.യിൽ നിന്ന് പുറത്താക്കുന്നത് തടഞ്ഞ യുവാവിന് കുത്തേറ്റു

ബെംഗളൂരു: കോവിഡ് ബാധിതരായ മൂന്ന് സുഹൃത്തുക്കളെ പി.ജി.യിൽ നിന്ന് പുറത്താക്കുന്നത് തടയാൻ എത്തിയ യുവാവിന് കുത്തേറ്റു. ജെ.പി. നഗർ സ്വദേശി അതുലിനാണ് കുത്തേറ്റത്. അതുലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. സ്വകാര്യ കമ്പനി ജീവനക്കാരായ മൂന്ന് യുവാക്കൾ പെയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. ഇവർക്ക് കോവിഡ് പോസിറ്റീവായതിനെതുടർന്ന് വീടൊഴിയാൻ വീട്ടുടമ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ഇവരിലൊരാൾ സഹായത്തിനായി സുഹൃത്തായ അതുലിനെ വിളിച്ചുവരുത്തി. അതുൽ വീട്ടുടമയുടെ നടപടിയെ ചോദ്യം ചെയ്തപ്പോൾ വീട്ടുടമയുടെ ബന്ധുവായ യുവാവ് അതുലിന്റെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.

Read More

സർക്കാർ സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ ക്ലാസുകളുമായി മുന്നോട്ട് പോകാൻ കഴിയില്ല;ഭീഷണിയുമായി സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു : സർക്കാർ സാമ്പത്തിക സഹായം നൽകാൻ തയാറായില്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കില്ലെന്നമായി സ്വകാര്യ സ്കുളുകൾ. അധ്യാപകരുടേയും മാനേജ്മെൻറുകളുടേയും ഏകോപന സമിതി യോഗത്തിലാണ് ഈ ഭീഷണി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അധ്യാപക ,അനധ്യാപക ജീവനക്കാർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ കഴിഞ്ഞ ഒരു വർഷമായി സർക്കാറിൻ്റെ മുമ്പിൽ വച്ചിട്ടുണ്ട്. എന്നാൽ അതിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഓൺലൈൻ ക്ലാസിൽ ഹാജർ നില നിർബന്ധമാക്കുക, സ്കൂൾ ജീവനക്കാർക്ക് വാക്സിനേഷൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ഇവർ സർക്കാറിനോട് ആവശ്യപ്പെട്ടു.  

Read More

കോവിഡ് പരിശോധനാ ഫലം വൈകി; 40 ലാബുകൾക്ക് പണികിട്ടി.

ബെംഗളൂരു: കോവിഡ് 19 ടെസ്റ്റ്  ഫലങ്ങൾ ലഭ്യമാക്കുവാൻ  വൈകിയതിന് സംസ്ഥാനത്തെ 40 ലബോറട്ടറികൾക്ക് എതിരായി മൊത്തം 20.20 ലക്ഷം രൂപ പിഴ ചുമത്തിയതായി കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. പട്ടികയിൽ ഒൻപത് സർക്കാർ ലാബുകളും 31 സ്വകാര്യ ലാബുകളും ഉൾപ്പെടുന്നുണ്ടെന്നും മെയ് 8 മുതൽ ഇവർക്കെതിരെ നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട് എന്നും കോവിഡ് വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് മേധാവി അശ്വത്‌ നാരായണൻ പറഞ്ഞു. “24 മണിക്കൂറിൽ കൂടുതൽ കാലതാമസം നേരിട്ടതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 10,103 ആണ്. ഇതിൽ 3,034 കേസുകൾ സർക്കാർ…

Read More
Click Here to Follow Us