കോവിഡ് ബാധിതരായ മാനസിക രോഗികളുടെ ചികിൽസക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സംഭാവന 12 ലക്ഷം രൂപ.

ബെംഗളൂരു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബെംഗളൂരു ഭദ്രാസനം നിംഹാൻസിൽ ചികിത്സയിൽ കഴിയുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് ബാധിധരായ മാനസിക രോഗികളുടെ ചികിത്സയ്ക്ക് 12 ലക്ഷം രൂപ നൽകി.

ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി വന്ദ്യ. സന്തോഷ് സാമുവേൽ അച്ചൻ, കൗണ്സിൻ അംഗങ്ങളായ മാത്യു ജേക്കബും സകരിയ മാത്യുവും ചേർന്നു തുകയുടെ ചെക്ക് നിംഹാൻസ് ഡയറക്ടർ ഡോ. സതീഷ് ചന്ദ്രെ ഗിർമാജിക്ക് കൈമാറി.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

കോവിഡ് ബാധിച്ച് ദുരിതം അനുഭവിക്കുന്ന ആളുകളെ സഹായിക്കുവാൻ വേണ്ടി ബെംഗളൂരു ഭദ്രാസനം നടത്തി വരുന്ന അനവധി പരിപാടികളുടെ ഭാഗമായിട്ടാണ് ഈ തുക കൈമാറിയത്.

“കോവിഡ് ബാധിതരായ മാനസിക രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി നീട്ടിയ ഈ സഹായ ഹസ്തം ഇന്ന് മിക്കപ്പോഴും ആരുടെയും ശ്രദ്ധയിൽ പെടാതെ പോകുന്ന ഒരു പശ്ചാത്തലത്തിൽ വളരെയേറെ വിലമതിച്ചതാണെന്നു ” ഡോ. സതീഷ് ഗിർമാജി ഓർമിപ്പിച്ചു.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

നിംഹാൻസ് നഴ്സസ് വെൽഫെർ അസോസിയേഷൻ അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനിയെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ ഡോ. മോഹൻ ഐസാക്കും ശ്രീമതി. റാണി ജേക്കബും സന്നിഹിതരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts