ആശുപത്രി കിടക്കകൾ കരിഞ്ചന്തയിൽ വിൽക്കുന്നവരെ പിടിക്കാൻ മുൻ നിരയിൽ നിന്ന എം.എൽ.എ.വെട്ടിൽ..

ബെംഗളൂരു : നഗരത്തിലെ ആശുപത്രികളിലെ കിടക്കകൾ ആവശ്യക്കാർക്ക് ക്രമമനുസരിച്ച് നൽകാതെ കരിഞ്ചന്തയിൽ മറച്ച് വിറ്റ കേസിൽ ബൊമ്മനഹള്ളി ബി.ജെ.പി. എം.എൽ.എ.സതീഷ് റെഡ്ഡിയുടെ സഹായി പിടിയിൽ.

ബൊമ്മനഹള്ളിക്കടുത്ത് രൂപേന അഗ്രഹാരയിൽ താമസിക്കുന്ന ബാബു (34) ആണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ആവശ്യക്കാർക്ക് എല്ലാം കിടക്കകൾ ലഭിക്കാതായതോടെ മെയ് 4നാണ് ബെംഗളൂരു സൗത്ത് എം പി തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ബെംഗളൂരു സൗത്തിലെ കോവിഡ് വാർ റൂമിലേക്ക് കടന്ന് ചെല്ലുന്നതും തുടർന്ന് നടത്തിയ പ്രസ്താവനകൾ വിവാദമാവുകയും ചെയ്തു.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

തേജസ്വി സൂര്യയുടെ സംഘത്തിൽ ബൊമ്മനഹളളി എം.എൽ.എ സതീഷ് റെഡ്ഡിയും  ബസവനഗുഡി എം എൽ എ സുബ്രഹ്മണ്യയും ചിക്ക് പേട്ട് എം എൽ എ ഉദയ് ഗരുഡാചാറും ഉണ്ടായിരുന്നു.

ഇതിനെ തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും അതേ എം എൽ എ യുടെ അനുയായി തന്നെ അറസ്റ്റിലാവുകയും ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts