ആദ്യമായി ബഹിരാകാശ നിലയത്തിലെത്തി ഒരു സാധാരണ പൗരൻ

ആദ്യമായി ഒരു സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. ബീജിങ് എയറോനോട്ടിക്സ് ആന്‍ര്‍് ആസ്ട്രനോട്ടിക്സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗുയി ഹായ്ചാവോ ആണ് ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു ഷെന്‍ഷൗ 16ന്റെ വിക്ഷേപണം.

ഇതാദ്യമായാണ് സൈന്യത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ബഹിരാകാശത്തേക്ക് യാത്ര നടത്തുന്നത്. നേരത്തെ ചൈന ബഹിരാകാശ നിലയത്തിലേക്ക് അയച്ചവരെല്ലാം രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബേറഷന്‍ ആര്‍മിയുടെ ഭാഗമായിട്ടുള്ളവരായിരുന്നു. ഗുയിയെ കൂടാതെ മൂന്നുതവണ ബഹിരാകാശത്തെത്തിയ സൈനിക കമാന്‍ഡണ്‍ ജിങ് ഹയ്പിങ്ങും എന്‍ജിനീയറായ ഷു യാങ്ഷുവും ദൗത്യത്തിലുണ്ട്.

  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി

2030ന് മുന്‍പ് മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചൈനീസ് മാന്‍ഡ് സ്‌പേസ് ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍ ഷിഖ്വിയാങ് അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ ഹ്രസ്വകാല താമസത്തിനും മനുഷ്യ-റോബോട്ടിക് സംയുക്ത പര്യവേക്ഷണത്തിനും ചൈന തയ്യാറെടുക്കുകയാണെന്നും ലിന്‍ പറഞ്ഞു. എന്നാല്‍ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിക്ഷേപണം പൂര്‍ണ വിജയമായിരുന്നുവെന്നും ബഹിരാകാശയാത്രികര്‍ സുരക്ഷിതരാണെന്നും ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്റര്‍ ഡയറക്ടര്‍ സൂ ലിപെങ് പറഞ്ഞു. ആറ് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം സംഘം നാട്ടിലേക്ക് മടങ്ങും. കമാന്‍ഡര്‍ ജിങ് ഹൈപെങ് ആണ് ക്രൂവിനെ നയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us