മാളില്‍ വെടിവയ്പ്പ്: എട്ടു പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സാസില്‍ മാളില്‍ ഉണ്ടായ വെടിവയ്പ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആക്രമി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച പ്രദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. അമേരിക്കയിലെ ഡാലസില്‍ നിന്ന് 40 കിലോമീറ്റര്‍ അലന്‍ നഗരത്തിലെ അലന്‍ പ്രീമിയം ഔട്ടലൈറ്റ് ഷോപ്പിംഗ് മാളിലായിരുന്നു ആക്രമണം. മാളിനുള്ളില്‍ കയറിയ അക്രമി പ്രകോപനമില്ലാതെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാരിന്നുവെന്ന് പൊലീസ് പറഞ്ഞു.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ ഏട്ടു പേര്‍ മരിച്ചു.പരിക്കറ്റ ഏഴു പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.അക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വെടിവയ്പ്പിനെ അപലപിച്ച ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞറിയിക്കാനാകാത്ത ദുരന്തമാണ് ഉണ്ടായതെന്ന് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts