നഗര ശിൽപ്പി കെമ്പെഗൗഡക്ക് ആദരമൊരുക്കി സർക്കാർ;കെമ്പെഗൗഡ പാർക്കിനൊപ്പം 80 അടി ഉയരമുള്ള പ്രതിമയും ഉയരുന്നത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം.

ബെംഗളൂരു : നഗര ശിൽപി കെംമ്പെ ഗൗഡക്ക് ആദരമൊരുക്കി സർക്കാർ.അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 80 അടി ഉയരമുള്ള കെമ്പെ ഗൗഡയുടെ പ്രതിമ സ്ഥാപിക്കും.

മാത്രമല്ല 23 ഏക്കറയിൻ നിറഞ്ഞു നിൽക്കുന്ന കെംമ്പെ ഗൗഡ പാർക്കും സ്ഥാപിക്കും.ഈ പാർക്കിൽ നഗര ശിൽപിയുടെ ജീവിതം വിവരിക്കുന്ന നിർമിതികളും ഉണ്ടാവും.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

സംസ്ഥാനത്തെ 46 സ്ഥലങ്ങളിലുള്ള കെമ്പെ ഗൗഡ സ്ഥാപിച്ച വിവിധ നിർമിതികൾ സംരക്ഷിക്കാനും തീരുമാനമെടുത്തു.

കെമ്പെ ഗൗഡ വികസന അതോറിറ്റിയുമായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായണൻ നടത്തിയ ചർച്ചകൾക്ക് ശേഷം അറിയിച്ചതാണ് ഇക്കാര്യം.

നഗരശിൽപ്പിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ലേഖനം താഴെ വായിക്കാം.

http://bangalorevartha.in/archives/4213

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts