കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം 

കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനമേറ്റു. ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് വെച്ചായിരുന്നു സംഭവം. ഏലൂക്കര സ്വദേശി നസീഫ്, സുഹൃത്ത് ബിലാല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ആലുവ ബൈപാസ് ദേശീയപാതയുടെ സമാന്തര റോഡിൽ വെച്ച് എതിർവശത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ കാറിലുരസി. ഇത് ചോദ്യം ചെയ്ത യുവാക്കളെ ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറടക്കം നാലോളം പേർ ചേർത്ത് ക്രൂരമായി മർദിക്കുകയായിരുന്നു. റോഡ് ഗതാഗതം തടസപെടുത്തിയായിരുന്നു മർദനം. കല്ലും വടിയും കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരാളെ റോഡിലിട്ട് ചവിട്ടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് വീണ്ടും മർദ്ദിച്ചു.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

മർദ്ദനമേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി.കാറിലുണ്ടായിരുന്ന പേഴ്സും പണവും നഷ്ടപ്പെട്ടതായി യുവാക്കളുടെ പരാതിയില്‍ പറയുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായി ആലുവ പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts