പാർക്കിൽ ഒറ്റയ്ക്ക് നടക്കാനിറങ്ങിയപ്പോൾ കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം

ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷനൽ പാർക്കിനു സമീപം കാണാതായ ബ്രിട്ടിഷ് ടൂറിസ്റ്റിനെ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാവാമെന്ന് അന്വേഷണ സംഘം. 2025 സെപ്റ്റംബർ 27നാണ് ദക്ഷിണാഫ്രിക്കയിലെത്തിയ 71 വയസ്സുള്ള ലോർണ മക്‌സോർലിയെ കാണാതായത്.

പങ്കാളി ലിയോൺ പ്രോബർട്ടിനൊപ്പമാണ് ലോർണ മക്‌സോർലി എത്തിയത്. സംഭവദിവസം പങ്കാളിയെ കൂട്ടാതെ ലോർണ ഒറ്റയ്ക്ക് നടക്കാനിറങ്ങി. ഇതിനുശേഷമാണ് ഇവർ അപ്രത്യക്ഷയായത്

പൊലീസും സ്വകാര്യ ഏജൻസികളും അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പ്രദേശത്തെ ഒരു കർഷകനോടു ലോർണ മക്‌സോർലി വഴി ചോദിച്ചതായി കണ്ടെത്തി. തുടർന്ന് സ്ഥലത്ത് നടത്തിയ പരിശോധനയിൽ ലോർണ ഉപയോഗിച്ചിരുന്ന പ്രദേശത്തിന്റെ ഭൂപടം ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

മാസങ്ങളോളം പ്രദേശത്ത് പരിശോധന നടത്തിയിട്ടും മറ്റു തെളിവുകളൊന്നും ലഭിച്ചില്ല. ഇതേതുടർന്നാണ് ലോർണ മക്‌സോർലി മന്ത്രവാദത്തിനു ഇരയായെന്നു അധികൃതർ സംശയിക്കുന്നത്.

മനുഷ്യ ശരീരഭാഗങ്ങൾ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്ന സംഘങ്ങൾ ബ്രിട്ടിഷ് വനിതയെ കാണാതായ സ്ഥലങ്ങളിൽ രഹസ്യമായി കർമങ്ങൾ നടത്താറുണ്ട്. തട്ടിക്കൊണ്ടു പോയ സംഘമായിരുന്നെങ്കിൽ മോചന ദ്രവ്യം ആവശ്യപ്പെടുമായിരുന്നു. എന്നാൽ ഇതുണ്ടാവാത്തതാണ് തിരോധാന കേസിൽ മന്ത്രവാദത്തിലേക്ക് വിരൽ ചൂണ്ടാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നത്.പാർക്കിൽ ഒറ്റയ്ക്ക് നടക്കാനിറങ്ങിയപ്പോൾ കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts