കൊച്ചി : കൊറോണ വൈറസ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ സാനിറ്റൈസർ ഒഴിവാക്കാൻ സമയമായെന്ന് വിദഗ്ധർ. ടി പി ആർ ഒന്നിൽ കുറയുകയെങ്കിൽ മാസ്കും ഒഴിവാക്കാം.
എന്നാല്‍, തല്‍ക്കാലം മാസ്‌ക് ഉപയോഗം തുടരണമെന്നു തന്നെയാണ് വിദഗ്ദ്ധ നിർദ്ദേശം.
കോവിഡ് 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നു കണ്ടെത്തിയതോടെയാണ് സാനിറ്റൈസറുകളുടെ ഉപയോഗത്തിന്റെ പ്രസക്‌തി കുറഞ്ഞ വന്നത്. അതേസമയം സാനിറ്റൈസര്‍ ഉപയോഗം ഇന്നും വ്യാപകമായി തുടരുന്നുണ്ട്. ജനങ്ങളിൽ കൊറോണ സൃഷ്‌ടിച്ച ഭീതിയാണ് ഇതിനു കാരണം.
മാസ്‌ക് മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് ഐ.എം.എ. ദേശീയ ടാസ്‌ക് ഫോഴ്‌സ് കോ. ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് ശീലമായതുകൊണ്ട് തന്നെ തിടുക്കത്തില്‍ അത് മാറ്റേണ്ടതില്ല. ടി പി ആർ നിരക്ക് ഒന്നിൽ കുറയുന്ന സാഹചര്യത്തിൽ പിന്നെ രോഗ ലക്ഷണം ഉള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതിയാകുമെന്നാണ് നിലവിലെ തീരുമാനം.
ടി പി ആർ ആറുമാസം നിരീക്ഷിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങൾ ഇനി ഉണ്ടാവുക.