കൊല്ലപ്പെട്ട ഹർഷയെ ഭീകരനാക്കി മാധ്യമ പ്രവർത്തകൻ

ബെംഗളൂരു: ബജരംഗ്ദള്‍ പ്രവര്‍ത്തകനെ ഭീകരനാക്കി ചിത്രീകരിച്ച വിദേശ മാദ്ധ്യമപ്രവര്‍ത്തകനെതിരെ കര്‍ണ്ണാടക പോലീസ് മേധാവി വിയോജിപ്പ് രേഖപ്പെടുത്തി. കര്‍ണ്ണാടകയില്‍ നടന്നത് ത്രിപുരയില്‍ നടന്ന കലാപത്തിന് തിരിച്ചടിയാണെന്നുള്ള പരാമര്‍ശത്തിനെതിരെയാണ് ഡിജിപി പ്രവീണ്‍ സൂദ് പ്രതികരിച്ചത്. വിദേശ മാദ്ധ്യമപ്രവര്‍ത്തകന്‍ സി.ജെ. വെര്‍ലീമാനാണ് ബജരംഗ്ദള്‍ പ്രവര്‍ത്തകനെ ഭീകരനായി ചിത്രികരിച്ചത്. ത്രിപുരയില്‍ മുസ്ലീം സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയാണ് കര്‍ണ്ണാടകയില്‍ നടന്നതെന്നും അതിന്റെ സൂത്രധാരനായ ബജരംഗ്ദള്‍ പ്രവര്‍ത്തകനെ ഇസ്ലാമിക തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നുമാണ് മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കട്ടിയത്. എന്നാൽ ഇതിനെതിരെ ശക്തമായ രീതിയിൽ ആണ് പോലീസിന്റെ ഭാഗത്തു നിന്നും വിയോജിപ്പ് ഉണ്ടായിരിക്കുന്നത്.…

Read More

കൊറോണ കുറയുന്നു, ടി പി ആർ ഒന്നിൽ കുറഞ്ഞാൽ മാസ്കും സാനിറ്റൈസറും മാറ്റാം

കൊച്ചി : കൊറോണ വൈറസ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ സാനിറ്റൈസർ ഒഴിവാക്കാൻ സമയമായെന്ന് വിദഗ്ധർ. ടി പി ആർ ഒന്നിൽ കുറയുകയെങ്കിൽ മാസ്കും ഒഴിവാക്കാം. എന്നാല്‍, തല്‍ക്കാലം മാസ്‌ക്‌ ഉപയോഗം തുടരണമെന്നു തന്നെയാണ് വിദഗ്ദ്ധ നിർദ്ദേശം. കോവിഡ്‌ 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നു കണ്ടെത്തിയതോടെയാണ്‌ സാനിറ്റൈസറുകളുടെ ഉപയോഗത്തിന്റെ പ്രസക്‌തി കുറഞ്ഞ വന്നത്. അതേസമയം സാനിറ്റൈസര്‍ ഉപയോഗം ഇന്നും വ്യാപകമായി തുടരുന്നുണ്ട്. ജനങ്ങളിൽ കൊറോണ സൃഷ്‌ടിച്ച ഭീതിയാണ് ഇതിനു കാരണം. മാസ്‌ക്‌ മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന്‌ ഐ.എം.എ. ദേശീയ…

Read More

ഹിജാബ് ധരിക്കുന്ന പെൺകുട്ടികളെ വേട്ടയാടുന്നു, മാധ്യമങ്ങൾക്കെതിരെ പരാതി.

ബെംഗളൂരു: ശിരോവസ്​ത്രം ധരിച്ച പെണ്‍കുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹർജി. വിദ്യാർത്ഥികളെ പിന്തുടർന്ന് ഫോട്ടോയും വീഡിയോയും പകർത്തുന്നതിനെതിരെയാണ് ഹർജി. വിവിധ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പുറമെ, ഫേസ്​ബുക്ക്​, വാട്സ്ആപ്പ്, ട്വിറ്റര്‍, ഗൂഗിൾ, യാഹൂ, ഇന്‍സ്റ്റഗ്രാം, യൂടൂബ്​, തുടങ്ങി 60 ലേറെ മാധ്യമങ്ങള്‍ക്കെതിരെയാണ്​ ഹർജി നൽകിയിട്ടുള്ളത്. നിക്ഷിപ്ത താല്‍പര്യത്തോ​ടെ വിദ്യാര്‍ഥികളെ കളിയാക്കുകയും അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ക്രിമനല്‍വത്​കരിക്കുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കട്ടുന്നു. ശിവമൊഗ്ഗയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ പിന്നാലെ ഓടി മാധ്യമപ്രവര്‍ത്തകന്‍ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ബാലക്ഷേമ സമിതി വിശദീകരണം തേടുകയും നടപടി…

Read More
Click Here to Follow Us