ഹിജാബ് ധരിക്കുന്ന പെൺകുട്ടികളെ വേട്ടയാടുന്നു, മാധ്യമങ്ങൾക്കെതിരെ പരാതി.

ബെംഗളൂരു: ശിരോവസ്​ത്രം ധരിച്ച പെണ്‍കുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹർജി.

വിദ്യാർത്ഥികളെ പിന്തുടർന്ന് ഫോട്ടോയും വീഡിയോയും പകർത്തുന്നതിനെതിരെയാണ് ഹർജി. വിവിധ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പുറമെ, ഫേസ്​ബുക്ക്​, വാട്സ്ആപ്പ്, ട്വിറ്റര്‍, ഗൂഗിൾ, യാഹൂ, ഇന്‍സ്റ്റഗ്രാം, യൂടൂബ്​, തുടങ്ങി 60 ലേറെ മാധ്യമങ്ങള്‍ക്കെതിരെയാണ്​ ഹർജി നൽകിയിട്ടുള്ളത്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

നിക്ഷിപ്ത താല്‍പര്യത്തോ​ടെ വിദ്യാര്‍ഥികളെ കളിയാക്കുകയും അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ക്രിമനല്‍വത്​കരിക്കുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കട്ടുന്നു.

ശിവമൊഗ്ഗയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ പിന്നാലെ ഓടി മാധ്യമപ്രവര്‍ത്തകന്‍ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ബാലക്ഷേമ സമിതി വിശദീകരണം തേടുകയും നടപടി കൈക്കൊള്ളുകയും മാധ്യമപ്രവര്‍ത്തകന്‍ മാപ്പ്​ പറയുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts