മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളപരിഷ്കരണ ബില്ലുകൾ കർണാടക നിയമസഭ പാസാക്കി.

vidhana sudha

ബെംഗളൂരു: ഹിജാബ് വിവാദത്തിലും ഹിന്ദു അനുകൂല സംഘടന പ്രവർത്തകന്റെ മരണത്തിലുയർന്ന പ്രതിഷേധം ശക്തമാവുന്നതിനിടയിലും കർണാടക നിയമസഭ സ്തംഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളവും അലവൻസും വർദ്ധിപ്പിക്കുന്നതിനുള്ള ബില്ലുകൾ പാസാക്കുന്നതിന് തടസ്സമുണ്ടായില്ല. ദേശീയ പതാകയെക്കുറിച്ചുള്ള പരാമർശത്തിൽ ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് സമ്മേളനം വെട്ടിക്കുറച്ചെങ്കിലും ചർച്ചകളൊന്നുമില്ലാതെ രണ്ട് ബില്ലുകളും പാസാക്കി. തുടർന്ന് ബജറ്റ് അവതരണത്തിനായി മാർച്ച് 4 വരെ സമ്മേളനം നിർത്തിവച്ചു. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം നടത്തുന്നതിനിടെയാണ് ശമ്പള വർധന ബില്ലുകൾ പാസാക്കിയിരിക്കുന്നത്. കർണാടക…

Read More

കൊറോണ കുറയുന്നു, ടി പി ആർ ഒന്നിൽ കുറഞ്ഞാൽ മാസ്കും സാനിറ്റൈസറും മാറ്റാം

കൊച്ചി : കൊറോണ വൈറസ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ സാനിറ്റൈസർ ഒഴിവാക്കാൻ സമയമായെന്ന് വിദഗ്ധർ. ടി പി ആർ ഒന്നിൽ കുറയുകയെങ്കിൽ മാസ്കും ഒഴിവാക്കാം. എന്നാല്‍, തല്‍ക്കാലം മാസ്‌ക്‌ ഉപയോഗം തുടരണമെന്നു തന്നെയാണ് വിദഗ്ദ്ധ നിർദ്ദേശം. കോവിഡ്‌ 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നു കണ്ടെത്തിയതോടെയാണ്‌ സാനിറ്റൈസറുകളുടെ ഉപയോഗത്തിന്റെ പ്രസക്‌തി കുറഞ്ഞ വന്നത്. അതേസമയം സാനിറ്റൈസര്‍ ഉപയോഗം ഇന്നും വ്യാപകമായി തുടരുന്നുണ്ട്. ജനങ്ങളിൽ കൊറോണ സൃഷ്‌ടിച്ച ഭീതിയാണ് ഇതിനു കാരണം. മാസ്‌ക്‌ മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന്‌ ഐ.എം.എ. ദേശീയ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 667 റിപ്പോർട്ട് ചെയ്തു. 1674 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.91% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1692 ആകെ ഡിസ്ചാര്‍ജ് : 3889418 ഇന്നത്തെ കേസുകള്‍ : 667 ആകെ ആക്റ്റീവ് കേസുകള്‍ : 9378 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 39866 ആകെ പോസിറ്റീവ് കേസുകള്‍ : 3938699…

Read More

ഹിജാബ് ധരിക്കുന്ന പെൺകുട്ടികളെ വേട്ടയാടുന്നു, മാധ്യമങ്ങൾക്കെതിരെ പരാതി.

ബെംഗളൂരു: ശിരോവസ്​ത്രം ധരിച്ച പെണ്‍കുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹർജി. വിദ്യാർത്ഥികളെ പിന്തുടർന്ന് ഫോട്ടോയും വീഡിയോയും പകർത്തുന്നതിനെതിരെയാണ് ഹർജി. വിവിധ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പുറമെ, ഫേസ്​ബുക്ക്​, വാട്സ്ആപ്പ്, ട്വിറ്റര്‍, ഗൂഗിൾ, യാഹൂ, ഇന്‍സ്റ്റഗ്രാം, യൂടൂബ്​, തുടങ്ങി 60 ലേറെ മാധ്യമങ്ങള്‍ക്കെതിരെയാണ്​ ഹർജി നൽകിയിട്ടുള്ളത്. നിക്ഷിപ്ത താല്‍പര്യത്തോ​ടെ വിദ്യാര്‍ഥികളെ കളിയാക്കുകയും അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ക്രിമനല്‍വത്​കരിക്കുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കട്ടുന്നു. ശിവമൊഗ്ഗയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ പിന്നാലെ ഓടി മാധ്യമപ്രവര്‍ത്തകന്‍ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ബാലക്ഷേമ സമിതി വിശദീകരണം തേടുകയും നടപടി…

Read More

മലയാളി സ്റ്റാർട്ടപ്പിൽ മൂലധന നിക്ഷേപം

ബെംഗളൂരു: ബെംഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ് ‘സെര്‍ട്ടിഫൈമീ’യില്‍ നിക്ഷേപക സ്ഥാപനമായ കലാപിന കാപിറ്റല്‍ വക നിക്ഷേപം. നിക്ഷേപ തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. തൃശൂര്‍ സ്വദേശിയായ രഞ്ജിത് തറയില്‍ 2021ല്‍ രൂപീകരിച്ച സ്റ്റാര്‍ട്ടപ്പായ സെര്‍ട്ടിഫൈമീ ചുരുങ്ങിയ കാലയളവുകൊണ്ട് ആഗോളതലത്തില്‍ തന്നെ പ്രമുഖ ഡിജിറ്റല്‍ ക്രെഡെന്‍ഷ്യല്‍ മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയി മാറുകയാണ് ഉണ്ടായത്. 700ലേറെ സ്ഥാപനങ്ങളാണു ഈ പ്ലാറ്റ്ഫോം ഇന്ന് ഉപയോഗിക്കുന്നത്. വിവിധ കോഴ്സുകളിലെ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബാഡ്ജുകള്‍ തുടങ്ങി ഡിജിറ്റല്‍ ലൈസന്‍സുകളും രേഖകളുമെല്ലാം ഡിജിറ്റല്‍ ക്രെഡെന്‍ഷ്യല്‍സില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ…

Read More

മാർച്ച്‌ 28,29 അഖിലേന്ത്യാ പണിമുടക്ക്

തിരുവനന്തപുരം : കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച് മാർച്ച്‌ 28,29 തിയ്യതികളിൽ സംയുക്ത തൊഴിൽ പണിമുടക്കിന് ആഹ്വനം. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ചും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് മാർച്ച്‌ 28,29 തീയതികളിലേക്ക് മാറ്റിയത്.

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-02-2022)

കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,32,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2928 പേര്‍ ആശുപത്രികളിലും…

Read More

യൂണിഷ് കൊടുങ്കാറ്റ്; ന്യൂട്ടന്റെ ആപ്പിള്‍ മരം വീണു.

ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയതിന് എത്രത്തോളം പ്രാധാന്യമുണ്ടോ, അത്രത്തോളം തന്നെ മനുഷ്യ ചരിത്രത്തില്‍ ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന് സ്ഥാനമുണ്ട്. ഗുരുത്വനിയമം കണ്ടെത്താന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് കടപുഴകി വീണത്. ലണ്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പരിപാലിച്ച് വന്നിരുന്ന ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് കടപുഴകി വീണത്. ആപ്പിള്‍മരത്തില്‍ ഉണ്ടായിരുന്ന ഹണി ഫംഗസ് ബാധ പ്രതികൂലമായി ബാധിച്ചെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച വീശിയടിച്ച ശക്തമായ യൂണിഷ് കൊടുങ്കാറ്റാണ് മരത്തെ നിലംപതിപ്പിച്ചത്. 1954-ല്‍ നട്ട മരം കഴിഞ്ഞ 68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തില്‍…

Read More

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി കബ്ബൺ റോഡ്, എംജി റോഡ് എന്നിവയുടെ അറ്റകുറ്റ പണികൾ നടത്തി ബിബിഎംപി.

ബെംഗളൂരു: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നഗര സന്ദർശനത്തിന് മുന്നോടിയായി, ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) യന്ത്രവത്കൃത കുഴികൾ നികത്തുന്ന യന്ത്രം പ്രവർത്തനക്ഷമമാക്കി ഉപയോഗിച്ച് നിരവധി പാച്ചുകൾ ഉണ്ടായ റോഡ് ഉപരിതലങ്ങൾ നിരപ്പാക്കി. എന്നാൽ നായിഡുവിന്റെ സന്ദർശനം അവസാനനിമിഷം മാറ്റിവെച്ചെങ്കിലും ബിബിഎംപി ഉദ്യോഗസ്ഥർ പതിവ് ജോലികൾ ഏറ്റെടുക്കുകയായിരുന്നു എന്നും വിഐപി സന്ദർശനവുമായി റോഡുപണിക്ക് യാതൊരു ബന്ധവുമില്ലെന്നും ബിബിഎംപിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിഐപി സന്ദർശനം കണക്കിലെടുത്ത് ചൊവ്വാഴ്ച ഉച്ചയോടെ കബ്ബൺ റോഡിൽ വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക്…

Read More

ഒബ്സർവേഷൻ ഹോമുകളിൽ നിന്ന് 141 ആൺകുട്ടികളെ കാണാതായതായി; റിപ്പോർട്ട് തേടി ഹൈക്കോടതി .

ബെംഗളൂരു: സംസ്ഥാനത്തെ ഒബ്സർവേഷൻ ഹോമുകളിൽ നിന്ന് കാണാതായ 141 ആൺകുട്ടികളെ കുറിച്ച് സംസ്ഥാന സർക്കാരിനോട് സമഗ്രമായ റിപ്പോർട്ട് തേടി കർണാടക ഹൈക്കോടതി. കോലാർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ കെ.സി.രാജണ്ണ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സൂരജ് ഗോവിന്ദരാജു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പിനും പോലീസ് വകുപ്പിനും നോട്ടീസ് അയച്ച ബെഞ്ച് കേസ് മാർച്ച് ഒമ്പതിലേക്ക് മാറ്റി. കാണാതായ 141 ആൺകുട്ടികളെയും കണ്ടെത്താൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അടുത്ത വാദം…

Read More
Click Here to Follow Us