സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം ശക്തം;

ബെംഗളൂരു : ബെലഗാവി, കലബുറഗി ജില്ലകളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ  തെരുവുനായകളുടെ ആക്രമണത്തിൽ ആറുകുട്ടികൾക്ക് പരിക്ക്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ആക്രമണമുണ്ടായത്.

ബെലഗാവിയിലെ മഹന്തേഷ് നഗറിൽ വഴിയരികിയിൽ കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികളെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്.

നിലവിളികേട്ടെത്തിയ പ്രദേശവാസികൾ നായകളെ ഓടിച്ചെങ്കിലും കുട്ടികളുടെ മുഖത്തും കൈകാലുകളിലും കടിയേറ്റു. ഇവരെ ബെലഗാവി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

കലബുറഗിയിലെ ദേഗലമഡിയിൽ   ട്യൂഷൻ കഴിഞ്ഞു വരുകയായിരുന്ന രണ്ടു കുട്ടികളെ നായ ആക്രമിച്ചത്.

2പിന്നീട് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടികൾ കലബുറഗി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ ദേഗലമഡി പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു.

ബെംഗളൂരുവിലെ മറ്റു പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്.

ഒരാഴ്ച മുമ്പ് കമ്മനഹള്ളിയിൽ പ്രഭാതനടത്തത്തിന് ഇറങ്ങിയ വയോധികന് നായയുടെ കടിയേറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts