യൂണിഷ് കൊടുങ്കാറ്റ്; ന്യൂട്ടന്റെ ആപ്പിള്‍ മരം വീണു.

ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയതിന് എത്രത്തോളം പ്രാധാന്യമുണ്ടോ, അത്രത്തോളം തന്നെ മനുഷ്യ ചരിത്രത്തില്‍ ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന് സ്ഥാനമുണ്ട്.

ഗുരുത്വനിയമം കണ്ടെത്താന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് കടപുഴകി വീണത്. ലണ്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പരിപാലിച്ച് വന്നിരുന്ന ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് കടപുഴകി വീണത്. ആപ്പിള്‍മരത്തില്‍ ഉണ്ടായിരുന്ന ഹണി ഫംഗസ് ബാധ പ്രതികൂലമായി ബാധിച്ചെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

വെള്ളിയാഴ്ച വീശിയടിച്ച ശക്തമായ യൂണിഷ് കൊടുങ്കാറ്റാണ് മരത്തെ നിലംപതിപ്പിച്ചത്. 1954-ല്‍ നട്ട മരം കഴിഞ്ഞ 68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തില്‍ പരിപാലിച്ച് വരികയായിരുന്നു.

കടപുഴകി വീണ ആപ്പിള്‍ മരത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. ഇതുള്‍പ്പെടെ മൂന്നുമരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ഇംഗ്ലണ്ടിലെ തന്നെ ലിങ്കണ്‍ഷയറിലെ ന്യൂട്ടന്റെ ജന്മസ്ഥലത്താണ് യഥാര്‍ഥ ആപ്പിള്‍ മരമുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts