ബെംഗളൂരു: ഹിജാബ് വിവാദത്തിലും ഹിന്ദു അനുകൂല സംഘടന പ്രവർത്തകന്റെ മരണത്തിലുയർന്ന പ്രതിഷേധം ശക്തമാവുന്നതിനിടയിലും കർണാടക നിയമസഭ സ്തംഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളവും അലവൻസും വർദ്ധിപ്പിക്കുന്നതിനുള്ള ബില്ലുകൾ പാസാക്കുന്നതിന് തടസ്സമുണ്ടായില്ല. ദേശീയ പതാകയെക്കുറിച്ചുള്ള പരാമർശത്തിൽ ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് സമ്മേളനം വെട്ടിക്കുറച്ചെങ്കിലും ചർച്ചകളൊന്നുമില്ലാതെ രണ്ട് ബില്ലുകളും പാസാക്കി. തുടർന്ന് ബജറ്റ് അവതരണത്തിനായി മാർച്ച് 4 വരെ സമ്മേളനം നിർത്തിവച്ചു. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം നടത്തുന്നതിനിടെയാണ് ശമ്പള വർധന ബില്ലുകൾ പാസാക്കിയിരിക്കുന്നത്. കർണാടക…
Read More