വാലിബൻ ബെംഗളൂരു മലയാളികൾക്ക് ഇഷ്ടപ്പെട്ടോ? സംസ്ഥാനത്ത് നിന്നും ചിത്രം ദിവസങ്ങൾ കൊണ്ട് നേടിയത് എത്ര കോടി??

ഏറെ പ്രതീക്ഷയോടെ എത്തിയ മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ.

വിദേശത്ത് അന്‍പതിലധികം രാജ്യങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

ഇപ്പോഴിതാ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്നുള്ള ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ പുറത്ത് വീട്ടിരിക്കുന്നത്.

ഒരു മലയാള ചിത്രത്തിന് കര്‍ണാടകത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ റിലീസ് ലഭിച്ച ചിത്രമാണ് വാലിബന്‍.

മലയാളം ഒറിജിനല്‍ പതിപ്പ് പരിഗണിക്കുമ്പോള്‍ എക്കാലത്തെയും ഏറ്റവും മികച്ച സ്ക്രീന്‍ കൗണ്ടും.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ആറ് ദിനങ്ങളിലെ കളക്ഷന്‍ വിവരങ്ങൾ ആണ് പുറത്ത് വീട്ടിരിക്കുന്നത്.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ചൊവ്വാഴ്ച വരെയുള്ള ദിനങ്ങളില്‍ അവിടെനിന്ന് നേടിയിരിക്കുന്നത് 1.16 കോടിയാണെന്ന് കര്‍ണാടക ടാക്കീസ് എന്ന ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു.

പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നുവെങ്കില്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തേണ്ടിയിരുന്ന ചിത്രമെന്നാണ് അവിടുത്തെ ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

മികച്ച പ്രീ റിലീസ് ബുക്കിംഗ് നേടിയിരുന്ന ചിത്രത്തിന്‍റെ കേരള ഓപണിംഗ് 5.85 കോടി ആയിരുന്നു.

നാല് ദിനങ്ങള്‍ നീണ്ട ഓപണിംഗ് വീക്കെന്‍ഡില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 11 കോടിക്ക് മുകളില്‍ ആയിരുന്നു.

50 ല്‍ അധികം രാജ്യങ്ങളില്‍ റിലീസ് ഉണ്ടായിരുന്ന ചിത്രത്തിന്‍റെ ഓവര്‍സീസ് ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനും 11 കോടിക്ക് മുകളില്‍ എത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ 24 കോടിക്ക് മുകളില്‍ ചിത്രം നേടിയതായാണ് കണക്കുകള്‍.

ആദ്യ ദിനം നെഗറ്റീവ് അഭിപ്രായം കാര്യമായി വന്നെങ്കിലും ഇപ്പോള്‍ അത് മാറിയിട്ടുണ്ട്.

ഇപ്പോള്‍ വരുന്ന പോസിറ്റീവ് അഭിപ്രായങ്ങള്‍ ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുമോ എന്ന കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകർ ഉൾപ്പെടെയുള്ള സിനിമ ലോകം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts