വായും തൊണ്ടയും പൊള്ളി; ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍

ബെംഗളൂരു : ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

വായിലും തൊണ്ടയിലും പൊള്ളലേറ്റതായി അഗര്‍വാള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ത്രിപുരയ്‌ക്കെതിരായ രഞ്ജി പോരാട്ടത്തിനായി എത്തിയപ്പോഴാണ് താരത്തിനു അപകടം സംഭവിച്ചത്.

മത്സരത്തില്‍ കര്‍ണാടക 29 റണ്‍സിനു ജയിച്ചിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാനും (51) അദ്ദേഹത്തിനു സാധിച്ചു.

  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മത്സര ശേഷം മടങ്ങാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

താരത്തിനു ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അലട്ടിയതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

നിലവില്‍ താരം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

മായങ്ക് അഗര്‍വാള്‍ അപകടനനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

അഗര്‍ത്തലയിലെ ആശുപത്രിയിലേക്ക് താരത്തെ വിമാന മാര്‍ഗം അടിയന്തരമായി എത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us