ഒളിവിലായിരുന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ പോലീസ് പിടികൂടി

ബെംഗളൂരു: ബീഹാർ സ്വദേശിയും 54 കാരനുമായ മയക്കുമരുന്ന് കച്ചവടക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു, 2019 മുതൽ ഇയാൾ ഒളിവിലാണ്, 2009-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു, പ്രതിയുടെ ഭാര്യയുടെ പേരിൽ നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

അനേക്കലിന് സമീപമുള്ള സ്ഥലങ്ങൾ, ടാറ്റ സ്കോർപിയോ, മൂന്ന് ബെഡ്റൂം ഫ്ലാറ്റ് എന്നിവ ഉൾപ്പെടുന്നതാണ് വസ്തുവകകൾ. കൂടാതെ, പ്രതിയുടെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് 9.7 ലക്ഷം രൂപ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

പ്രതിയുടെ ആസ്തികളുടെ മൊത്തം മൂല്യം 1.6 കോടി രൂപയാണ്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപിക് പദാർത്ഥങ്ങൾ (എൻ.ഡി.പി.എസ്) നിയമപ്രകാരം പോലീസ് അന്വേഷണം ഏറ്റെടുത്തതായും അറിയിച്ചു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
[masterslider id="10"]

Related posts