നിപ വൈറസ്; കേരളത്തിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കുമെന്ന് തമിഴ്നാട്

ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ കേരള തമിഴ് നാട് അതിർത്തിയിൽ നിരീക്ഷണം ശക്തമാകാൻ പോലീസ് ഉദോഗസ്ഥരോട് തമിഴ്നാട് ആരോഗ്യ വകുപ്പ് നിർദേഷിച്ചു. കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ അടിയന്തര നിർദേശം.

കൂടാതെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, തദ്ദേശ സ്ഥാപന മേധാവികൾ എന്നിവരോടും ഏത് തരത്തിലുള്ള പകർച്ചവ്യാധിയും ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകി.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

കേരളത്തിൽ നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പ‍ർക്ക പട്ടികയിൽ 158 പേരുണ്ടെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പ‍ർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ കുട്ടിയുടെ പ്രാഥമിക സമ്പ‍ർക്ക പട്ടികയിലുള്ള 20 പേർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts