വേൾഡ് റെക്കോഡ് തിളക്കവുമായി മുൻ ബെംഗളൂരു മലയാളിയായ ഡോക്ടർ സുവിദ് വിൽസൺ

ബെംഗളൂരു: ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച “കുട്ടി ദൈവം” എന്ന ഷോർട്ട് ഫിലിമിന് ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ലോക റെക്കോർഡ് നേടി. ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോർട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യുണിവേർസൽ വേൾഡ് റെക്കോർഡ് സംവിധായകൻ ഡോ. സുവിദ് വിൽസന് കൈമാറി.   പ്രശസ്ത മാധ്യമ പ്രവർത്തകന്‍…

Read More

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍…

Read More

ഗണേശ ചതുർത്ഥി പൊതു ആഘോഷത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി

ബെംഗളൂരു:  സെപ്തംബർ 10 മുതൽ പരമാവധി അഞ്ച് ദിവസം വരെ ഗണേശ ചതുർത്ഥി പൊതു ആഘോഷത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ ബാധകമാണ്. ആഘോഷങ്ങളിൽ സാംസ്കാരിക പരിപാടികളും ഘോഷയാത്രകളും നിരോധിച്ചിരിക്കുന്നു. ഗണേശോത്സവത്തോടനുബന്ധിച്ച് പൊതു ആഘോഷങ്ങൾ അനുവദിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ഉയരുന്നതിനിടയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച  വിദഗ്ധരുമായും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമായും കൂടിയാലോചിചന നടത്തിയിരുന്നു. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രിത അനുമതി നൽകാമെന്ന് തീരുമാനിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2%ൽ കുറവുള്ള ജില്ലകളിൽ മാത്രമേ പരമാവധി അഞ്ച് ദിവസത്തേക്ക് പൊതുവായി ഗണേശ വിഗ്രഹങ്ങൾ…

Read More

കർണാടകയിൽ ഇന്ന് 1117 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1117 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1354 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.71%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1354 ആകെ ഡിസ്ചാര്‍ജ് : 2900228 ഇന്നത്തെ കേസുകള്‍ : 1117 ആകെ ആക്റ്റീവ് കേസുകള്‍ : 17501 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 37409 ആകെ പോസിറ്റീവ് കേസുകള്‍ : 2955164 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 28,900 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

നിപ വൈറസ്; കേരളത്തിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കുമെന്ന് തമിഴ്നാട്

ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ കേരള തമിഴ് നാട് അതിർത്തിയിൽ നിരീക്ഷണം ശക്തമാകാൻ പോലീസ് ഉദോഗസ്ഥരോട് തമിഴ്നാട് ആരോഗ്യ വകുപ്പ് നിർദേഷിച്ചു. കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ അടിയന്തര നിർദേശം. കൂടാതെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, തദ്ദേശ സ്ഥാപന മേധാവികൾ എന്നിവരോടും ഏത് തരത്തിലുള്ള പകർച്ചവ്യാധിയും ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകി. കേരളത്തിൽ നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പ‍ർക്ക പട്ടികയിൽ 158 പേരുണ്ടെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ…

Read More

ഒളിവിലായിരുന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ പോലീസ് പിടികൂടി

ബെംഗളൂരു: ബീഹാർ സ്വദേശിയും 54 കാരനുമായ മയക്കുമരുന്ന് കച്ചവടക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു, 2019 മുതൽ ഇയാൾ ഒളിവിലാണ്, 2009-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു, പ്രതിയുടെ ഭാര്യയുടെ പേരിൽ നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അനേക്കലിന് സമീപമുള്ള സ്ഥലങ്ങൾ, ടാറ്റ സ്കോർപിയോ, മൂന്ന് ബെഡ്റൂം ഫ്ലാറ്റ് എന്നിവ ഉൾപ്പെടുന്നതാണ് വസ്തുവകകൾ. കൂടാതെ, പ്രതിയുടെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് 9.7 ലക്ഷം രൂപ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. പ്രതിയുടെ…

Read More

കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ 100% കുത്തിവെപ്പ് ഉറപ്പു വരുത്തും; മുഖ്യമന്ത്രി

ബെംഗളൂരു : കേരള അതിർത്തിയിലെ 20 കിലോമീറ്റർ പരിധിയിലുള്ള എല്ലാ ഗ്രാമങ്ങളിലും 100% പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാനും, ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക്, ചാമരാജനഗർ, ഹാസൻ എന്നിവിടങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് 35%വർദ്ധിപ്പിക്കാനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ കമ്മീഷണർമാർ, പോലീസ് സൂപ്രണ്ടുമാർ, കേരള അതിർത്തി ജില്ലകളിലെ ജില്ലാ ഇൻചാർജ് മന്ത്രിമാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇത്തവണ സംസ്ഥാനത്ത് വാക്സിനുകൾക്ക് ക്ഷാമമില്ലെന്നും എല്ലാ സ്ഥലങ്ങളിലും വാക്‌സിനേഷൻ ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം…

Read More

നഗരത്തിൽ വീണ്ടും നഴ്സിംഗ് കോളേജിൽ കോവിഡ്: 24 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

ബെംഗളൂരു: ഹൊറമാവിലെ ഒരു നഴ്സിംഗ് കോളേജിൽ 34 പേർക്ക് കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം, ദാസറഹള്ളിയിലെ ഒരു നഴ്സിംഗ് കോളേജിൽ ശനിയാഴ്ച മറ്റൊരു ക്ലസ്റ്റർ കണ്ടെത്തി, ഏകദേശം 24 പോസിറ്റീവ് കേസുകൾ ഇവിടെ ഉണ്ട്. 200 ആൺകുട്ടികളും 250 പെൺകുട്ടികളും ഉൾപ്പെടെ 450 ഇൽ അധികം വിദ്യാർത്ഥികൾ കോളേജ് കാമ്പസിലുണ്ട്. ധന്വന്തരി നഴ്സിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കേസ് കണ്ടെത്തിയതിന് ശേഷം, 470 ഇൽ അധികം ആർടി–പിസിആർ പരിശോധനകൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നടത്തി. തുടർന്ന് ഏഴ് ആൺകുട്ടികൾക്കും…

Read More

നിപ്പ വൈറസ് – ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഇവിടെ വായിക്കാം

കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ…

Read More
Click Here to Follow Us