ഗണേശ ചതുർത്ഥി പൊതു ആഘോഷത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി

ബെംഗളൂരു:  സെപ്തംബർ 10 മുതൽ പരമാവധി അഞ്ച് ദിവസം വരെ ഗണേശ ചതുർത്ഥി പൊതു ആഘോഷത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ ബാധകമാണ്. ആഘോഷങ്ങളിൽ സാംസ്കാരിക പരിപാടികളും ഘോഷയാത്രകളും നിരോധിച്ചിരിക്കുന്നു.

ഗണേശോത്സവത്തോടനുബന്ധിച്ച് പൊതു ആഘോഷങ്ങൾ അനുവദിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ഉയരുന്നതിനിടയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച  വിദഗ്ധരുമായും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമായും കൂടിയാലോചിചന നടത്തിയിരുന്നു. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രിത അനുമതി നൽകാമെന്ന് തീരുമാനിച്ചു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2% കുറവുള്ള ജില്ലകളിൽ മാത്രമേ പരമാവധി അഞ്ച് ദിവസത്തേക്ക് പൊതുവായി ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളൂ. നിശ്ചിത സ്ഥലങ്ങളിൽ അഞ്ച് ദിവസത്തിനുള്ളിൽ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യണം. എന്നാൽ നിമജ്ജനത്തിനായി വിഗ്രഹം എടുക്കുമ്പോൾ ഘോഷയാത്ര അനുവദനീയമല്ല എന്ന് യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു.

നഗര പ്രദേശങ്ങളിലെ ഒരു വാർഡിൽ ഒരു പൊതു പന്തൽ മാത്രമേ അനുവദിക്കൂ, അതേസമയം ഗ്രാമപ്രദേശങ്ങളിൽ എത്ര വിഗ്രഹങ്ങൾ പരസ്യമായി സ്ഥാപിക്കാമെന്ന് പ്രാദേശിക ഭരണകൂടം തീരുമാനിക്കും എന്നും മീറ്റിംഗിന് ശേഷം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us