നമ്മ യാത്രി ടാക്‌സി കാറുകളും ഇനി ഓൺലൈനായി സേവനം 

ബെംഗളൂരു : ഓൺലൈൻ ഓട്ടോറിക്ഷാ ബുക്കിങ് ആപ്പായ നമ്മ യാത്രി ടാക്‌സി കാറുകളും ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങി. ചൊവ്വാഴ്ച വൈകിട്ടുമുതലാണ് കാർ സർവീസുകൾ തുടങ്ങിയിരിക്കുന്നത്. മറ്റ് ടാക്‌സി സർവീസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലായിരിക്കും നമ്മയാത്രി കാബുകൾ സർവീസുകൾ നടത്തുക. ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ സംഘടനയായ എ.ആർ.ഡി.യു.വും ജസ്‌പേയും ചേർന്നാണ് ആപ്പ് പ്രവർത്തിക്കുന്നത്.

Read More

ഈ മാസം 25ന് കേരളത്തിലേക്ക്   സ്‌പെഷൽ ബസ് സർവീസ് ഒരുക്കി കർണാടക

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തിലേക്ക് 25ന് സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 7 സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. കേരള ആർടിസിയുടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്നെങ്കിലും സ്പെഷൽ ബസ് ബുക്കിങ് ആരംഭിച്ചിട്ടില്ല. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന 26ന് തന്നെയാണ് കർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ്. ശനി, ഞായർ കൂടി ലഭിക്കുന്നതോടെ തുടർച്ചയായി 3 ദിവസം അവധി ലഭിക്കുന്നതോടെയാണു കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്നത്.

Read More

കെംപഗൗഡ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ വീഡിയോ ചിത്രീകരണം: യൂട്യൂബർ അറസ്റ്റിൽ

ബംഗളൂരു: നിരോധിത പ്രദേശത്ത് വീഡിയോ പകർത്തിയതിന് യൂട്യൂബറെ കെംപെഗൗഡ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. യലഹങ്ക സ്വദേശി വികാസ് ഗൗഡയാണ് അറസ്റ്റിലായ യൂട്യൂബർ. യെലഹങ്കയിൽ താമസിക്കുന്ന യൂട്യൂബർ വികാസ് ഗൗഡയാണ് വിമാനത്താവളത്തിൽ അതിക്രമിച്ച് കയറിയതെന്ന് നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു. വിമാന ടിക്കറ്റ് എടുക്കാതെയും യാത്ര ചെയ്യാതെയും 24 മണിക്കൂറും റൺവേയ്ക്ക് സമീപം ചിലവഴിച്ചെന്ന് പറഞ്ഞ് എയർപോർട്ട് ടെർമിനസിനുള്ളിലും റൺവേയിലും എത്തി ഇയാൾ വീഡിയോ ഉണ്ടാക്കി. തൻ്റെ യൂട്യൂബ് ചലഞ്ചിൽ ഈ വീഡിയോ ഇട്ടാണ് ഇയാൾ പബ്ലിസിറ്റി നേടിയത്. സി.ഐ.എസ്.എഫ്…

Read More

മലയാളി യുവാവ് പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി അറസ്റ്റിൽ 

ബെംഗളൂരു : പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബേഗൂരിലെ ഒരു സ്വകാര്യ ക്ലബ്ബിൽ നീന്തൽ കോച്ചായി ജോലിചെയ്തുവന്ന റിസ്വാൻ റസാഖ് (26) ആണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് നടത്തിയ പരിശോധനയിൽ 5.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. വിൽപന നടത്താനായി സൂക്ഷിച്ചുവെച്ച കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

Read More

സർവകാല റെക്കോഡ് ഇട്ട് ബെംഗളൂരു വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. 2023-24 സാമ്പത്തിക വർഷത്തിൽ 3.75 കോടി യാത്രക്കാർ വിമാനത്താവളത്തിലൂടെ യാത്രചെയ്തെന്നാണ് കണക്ക്. സർവകാല റെക്കോഡാണിതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതാണ് യാത്രക്കാരുടെ എണ്ണം കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര യാത്രക്കാരാണ് കൂടുതലും വിമാനത്താവളത്തിലൂടെ യാത്രചെയ്തത്. 3.26 കോടി പേർ. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് ബെംഗളൂരുവിൽനിന്ന് കൂടുതൽ കഴിഞ്ഞ സാമ്പത്തിക വർഷം കൂടുതൽ വിമാനസർവീസുകൾ തുടങ്ങിയിരുന്നു.

Read More

ബിജെപി എംപി സംഗണ്ണ കാരാടി കോൺഗ്രസിലേക്ക് 

ബെംഗളൂരു: കൊപ്പാലിലെ സിറ്റിങ് എം.പി സംഗണ്ണ കാരാടി ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്. അടുത്ത ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായും ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ലക്ഷ്മണ്‍ സവാദി എം.എല്‍.എയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച ഒരുക്കുന്നത്. കാരാടി സംഗണ്ണയുടെ വീട്ടില്‍ കൊപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാർഥി രാജശേഖര കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.

Read More

ട്രാവല്‍സ് മാനേജരെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ 

ബെംഗളൂരു: കാഞ്ഞൂരില്‍ ട്രാവല്‍സ് മാനേജരെ മർദ്ദിച്ച സംഭവത്തില്‍ പ്രതി ബെംഗളൂരുവിൽ പിടിയിൽ. ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് പാരേത്ത് വീട്ടില്‍ പി.ജെ.അനൂപിനെയാണ് (35) കരീലകുളങ്ങര സി.ഐ എൻ.സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നിന് രാത്രിയില്‍ കാഞ്ഞൂർ ക്ഷേത്രത്തിന് കിഴക്കുള്ള അനിഴം ട്രാവല്‍സില്‍ അതിക്രമിച്ച്‌ കയറി മാനേജരായയ രോഹിത്തിനെ മർദ്ദിച്ചകേസിലെ അഞ്ചാം പ്രതിയാണ് അനൂപ്. പോലീസ് പ്രതിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച്‌ ട്രാവല്‍സ് മാനേജർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പുനരന്വേഷിക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും കോടതി നിർദ്ദേശിച്ചതോടെയാണ് നടപടിയുണ്ടായത്. കായംകുളം ഡിവൈഎസ്.പി ജി.അജയനാഥിന്റെ…

Read More

കോൺഗ്രസ്‌ വിട്ട എംഎൽഎ ബിജെപിയിൽ 

ബെംഗളൂരു: മുൻ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.ജെ.പിയില്‍. ബി.ജെ.പി മുതിർന്ന നേതാവ് ബി.എസ് യെദൂരിയപ്പ, കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അഖണ്ഡ ശ്രീനിവാസ് മൂർത്തിയെ അംഗത്വം നല്‍കി സ്വീകരിച്ചു. 2023ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് കോണ്‍ഗ്രസ് വിട്ട് അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.എസ്.പിയുടെ ടിക്കറ്റില്‍ മത്സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെടുകയായിരുന്നു. ബെംഗളൂരു നോർത്ത് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കരന്ദ്‌ലജെ മത്സരിക്കുന്നത്. പുലകേശിനഗറില്‍ നിന്നുള്ള മുൻ എം.എല്‍.എയാണ് അഖണ്ഡ ശ്രീനിവാസ് മൂർത്തി.…

Read More

മോദിയുടെ ചിത്രം ഈശ്വരപ്പ ഉപയോഗിക്കുന്നതിനെതിരെ ബിജെപി പരാതി 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ശിവമൊഗ്ഗ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും ബി.ജെ.പി വിമതനുമായ കെ.എസ്.ഈശ്വരപ്പ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ബി.ജെ.പി പരാതി. മോദിയുടെ ചിത്രം ബി.ജെ.പി സ്ഥാനാർഥികള്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും മറ്റുള്ളവർ ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ 29ാം വകുപ്പിന്റെ ലംഘനമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയെ രൂക്ഷമായി വിമർശിച്ച്‌ വിമത സ്ഥാനാർഥി കെ.എസ്. ഈശ്വരപ്പ രംഗത്തുവന്നു. ശിക്കാരിപുരയില്‍ നിന്ന് അച്ഛനെയും മകനെയും പുറത്താക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു. ബി.എസ്. യെദിയൂരപ്പയെയും മകൻ ബി.വൈ. വിജയേന്ദ്രയെയും സൂചിപ്പിച്ചായിരുന്നു ഈശ്വരപ്പയുടെ…

Read More

കന്നഡയ്ക്ക് പകരം ചോദ്യപേപ്പറിൽ മലയാളം; ഉദ്യോഗാർഥികളെ വലച്ച് പി എസ് സി

ബെംഗളൂരു: കന്നട തസ്തികയിലേക്ക് കേരള പി.എസ്.സി നടത്തിയ യു.പി.എസ്.ടി പരീക്ഷയില്‍ ചോദ്യപേപ്പറില്‍ കന്നടക്ക് പകരം വന്നത് മലയാളമെന്ന് പരാതി. കന്നട ന്യൂനപക്ഷ മേഖലയില്‍നിന്നുള്ള ഉദ്യോഗാർഥികള്‍ക്കാണ് ചോദ്യപേപ്പറിലെ ഈ ഭാഷാമാറ്റം വിനയായിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ബന്ധപ്പെട്ടവർക്ക് പരാതി നല്‍കിയിരിക്കുകയാണ് ഉദ്യോഗാർഥികള്‍. കന്നട വാക്കുകള്‍ക്ക് പകരം മലയാളം തർജമ വന്നതാണ് വിനയായത്. ഏപ്രില്‍ അഞ്ചിനാണ് പരീക്ഷ നടത്തിയത്. ഏറെ പ്രതീക്ഷയില്‍ എഴുതാനിറങ്ങിയ പരീക്ഷയാണ് ഇതോടെ അവതാളത്തിലായത്. 993 ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ അഞ്ചാം തീയതി നടത്തിയ പരീക്ഷയിലാണ് സൈക്കോളജി വിഭാഗത്തില്‍ മുഴുവൻ ചോദ്യങ്ങളും മലയാളത്തില്‍ വന്നത്. മറ്റു…

Read More
Click Here to Follow Us