ഡൽഹി: ഗാർഹിക പാചക വാതകം (എൽപിജി) വീണ്ടും വില വർദ്ധിച്ചു. ജൂൺ 7 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എൽപിജിയുടെ വില സിലിണ്ടറിന് ₹29 വർദ്ധിപ്പിച്ചു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ വർധനവാണ്. ഇറാൻ പ്രതിസന്ധിയാണ് ഈ വർധനവിന് കാരണം. ആഗോളതലത്തിൽ ഇന്ധന വില ഉയരുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ നേരിടുന്നതായി റിപ്പോർട്ട്. ജൂൺ 7 മുതൽ ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയരുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.…
Read MoreCategory: BENGALURU NEWS
പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ ആപ്പ് അധിഷ്ഠിത ക്യാബ് സേവനങ്ങളുടെ നിരക്കുകൾ കുതിച്ചുയരുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. പത്ത് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള യാത്രയ്ക്ക് ഒരു യുവതിക്ക് 700 രൂപയിലധികം നൽകേണ്ടി വന്ന സംഭവമാണ് ഇപ്പോൾ നഗരത്തിലെ യാത്രാനിരക്കുകളെക്കുറിച്ചുള്ള വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താവായ നിവേദിതയാണ് തനിക്കുണ്ടായ ദുരനുഭവം യാത്രാനിരക്കിന്റെ സ്ക്രീൻഷോട്ട് സഹിതം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്. വൈകുന്നേരം 7 മണിക്ക് കോറമംഗലയിൽ നിന്ന് ഇന്ദിരാനഗറിലേക്ക് യാത്ര ചെയ്യുന്നതിനായാണ് നിവേദിത ക്യാബ് ബുക്ക് ചെയ്തത്. ഈ രണ്ട്…
Read Moreഅമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ ‘അണ്ടർകവർ’ പരിശോധന ശക്തം
ബെംഗളൂരു: യാത്രക്കാരിൽ നിന്ന് അമിതകൂലി ഈടാക്കുകയും സർവീസ് നടത്താൻ വിസമ്മതിക്കുകയും ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ട്രാഫിക് പൊലീസ്. യാത്രാനിയമങ്ങൾ ലംഘിക്കുന്നവരെ കൈയോടെ പിടികൂടാൻ സാധാരണ യാത്രക്കാരുടെ വേഷത്തിൽ പൊലീസുകാർ നേരിട്ട് ഫീൽഡിലിറങ്ങി മിന്നൽ പരിശോധന നടത്തുകയാണ് ഇപ്പോൾ. മീറ്റർ നിരക്കിൽ കൂടുതൽ തുക ചോദിക്കുന്നതും വിമാനത്താവളങ്ങൾ, ഐടി പാർക്കുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് വരാൻ മടിക്കുന്നതുമായ ഓട്ടോക്കാരെ കണ്ടെത്താൻ ഈ രഹസ്യ നിരീക്ഷണം ഏറെ സഹായിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പൊതുജനങ്ങളിൽ നിന്നും വിനോദസഞ്ചാരികളിൽ നിന്നും നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ്…
Read Moreമെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ബി.എം.ടി.സി (BMTC) ബസുകളിൽ ടിക്കറ്റിനായി ചില്ലറ നൽകിയും കണ്ടക്ടർമാരെ കാത്തുനിന്നും ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. നമ്മമ്മ മെട്രോയുടെ മാതൃകയിൽ മൊബൈൽ വഴി ഓൺലൈനായി ക്യു.ആർ (QR) ടിക്കറ്റുകൾ വാങ്ങാനുള്ള പുതിയ പദ്ധതി നടപ്പിലാക്കാൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒരുങ്ങുന്നു. സ്ത്രീകളുടെ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ശക്തി’ യോജന വൻ വിജയമായതിന് പിന്നാലെയാണ് ഡിജിറ്റൽ ടിക്കറ്റിംഗിലേക്ക് പൂർണ്ണമായി മാറാനുള്ള കോർപ്പറേഷന്റെ ഈ നിർണായക നീക്കം. പുതിയ തീരുമാനം യാത്രക്കാർക്കിടയിൽ വലിയ സന്തോഷത്തിന് കാരണമായിട്ടുണ്ട്. നിലവിൽ പ്രതിദിനം നാൽപ്പത് ലക്ഷത്തോളം യാത്രക്കാരാണ്…
Read Moreകേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
ഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് വൻ പ്രതിഷേധത്തിന് ഒരുക്കം. ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ ശനിയാഴ്ച ഡൽഹിയിലെത്തി. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയതായി അഭിജീത് ദിപ്കെ വ്യക്തമാക്കി. “ജന്തർ മന്തറിൽ എല്ലാവരെയും കാണാൻ കാത്തിരിക്കുന്നു. സ്നേഹത്തോടും സമാധാനത്തോടും കൂടി വേണം നാം ഈ പ്രസ്ഥാനത്തെ നയിക്കാൻ,” എന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. ജൂൺ അഞ്ചിനകം വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ സമരത്തിൽ…
Read Moreപിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
ബെംഗളൂരു നമ്മമ്മ മെട്രോയുടെ പിങ്ക് ലൈൻ കാത്തിരിക്കുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. പിങ്ക് ലൈനിലെ ട്രെയിനുകൾക്കായുള്ള വേഗത സർട്ടിഫിക്കറ്റ് (Speed Certificate) മെട്രോ റെയിൽ കോർപ്പറേഷന് (BMRCL) ലഭിച്ചു. ഇതോടെ വരാനിരിക്കുന്ന സ്വാതന്ത്ര്യദിനത്തിൽ (ആഗസ്റ്റ് 15) ബെന്നാർഘട്ട റോഡിൽ മെട്രോ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് ബി.എം.ആർ.സി.എൽ പ്രതീക്ഷിക്കുന്നത്. റെയിൽവേയുടെ കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനാണ് (RDSO) ജൂൺ 4-ന് വേഗത സർട്ടിഫിക്കറ്റ് കൈമാറിയത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ആർ.ഡി.എസ്.ഒ നിർദ്ദേശിച്ചിട്ടില്ലെന്ന് മുതിർന്ന ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.…
Read Moreമന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ വൻ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് നാടകീയമായ ഈ രാജിക്കു പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. തനിക്ക് ബെംഗളൂരു വികസന വകുപ്പ് നൽകാമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരിട്ട് ഉറപ്പുനൽകിയിരുന്നതായും, എന്നാൽ പിന്നീട് താൽപര്യമില്ലാത്ത ജലസേചന വകുപ്പാണ് തനിക്ക് നൽകിയതെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച…
Read Moreഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? “കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!” യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
ബെംഗളൂരു: ആധുനിക ഇന്ത്യൻ അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ മാനേജ്‌മെന്റ് കമ്മിറ്റികൾ ഏർപ്പെടുത്തുന്ന കർശനവും അപ്രായോഗികവുമായ നിയന്ത്രണങ്ങൾക്കെതിരെ ബംഗളൂരു സ്വദേശിയായ യുവാവ് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വലിയ ചർച്ചയാകുന്നു. ഫ്ലാറ്റുകളിലെ റസിഡന്റ്സ് അസോസിയേഷനുകൾ ഭരിക്കുന്നത് വിരമിച്ച മുതിർന്ന വ്യക്തികളാണെന്നും, ഇവരുടെ പരിഷ്കാരങ്ങൾ ‘വിചിത്ര നിയമങ്ങൾ’ ആണെന്നുമാണ് യുവാവിന്റെ ആരോപണം. “ഇന്ത്യൻ അപ്പാർട്ട്മെന്റ് സൊസൈറ്റികൾ വിചിത്രമായ അനാവശ്യ നിയമങ്ങളാൽ ശ്വാസം മുട്ടുകയാണ്. മാനേജ്‌മെന്റ് കമ്മിറ്റിയിലെ ഭൂരിഭാഗം പേരും വിരമിച്ച മുതിർന്ന ആളുകളാണ്. പുൽത്തകിടിയിൽ ഇരിക്കരുത്, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കുട്ടികൾ കളിക്കരുത്, സ്വിമ്മിംഗ് പൂളുകളിൽ ഇൻഫ്ലേറ്റബിൾ പന്തുകൾ ഉപയോഗിക്കരുത്…
Read Moreമഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
ബെംഗളൂരു: നഗരത്തിലെ കൊടും ഗതാഗതക്കുരുക്കിൽ കിടന്ന് മടുത്ത്, ബിപിയും പ്രമേഹവും കൂട്ടി പണ്ടാരമടങ്ങിയിരുന്ന ഐടി ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും ഇതാ ഒരു പുതിയ ആരോഗ്യ ഔഷധം—നമ്മുടെ സ്വന്തം ‘യെല്ലോ ലൈൻ മെട്രോ’! ആർ.വി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിൽ ഓടുന്ന മഞ്ഞ മെട്രോ യാത്രക്കാരുടെ സമയം മാത്രമല്ല, അവരുടെ ആരോഗ്യവും വൻതോതിൽ മെച്ചപ്പെടുത്തുന്നു എന്ന രസകരമായ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റാരുമല്ല, പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) സുസ്ഥിര ഗതാഗത ലബോറട്ടറി നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഈ ‘അത്ഭുത കണ്ടെത്തൽ’. ട്രാൻസ്‌പോർട്ട് സിസ്റ്റംസ്…
Read Moreകാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
ബെംഗളൂരു: തന്റെ പുതിയ ചിത്രമായ ‘ടോക്സിക്’ സിനിമയുടെ തിരക്കുകൾക്കിടയിലും കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് സാന്ത്വനിപ്പിച്ച് കന്നഡ സൂപ്പർ താരം യാഷ്. രോഗബാധിതനായ ആരാധകന് ധൈര്യം പകരുക മാത്രമല്ല, ചികിത്സയ്ക്കായുള്ള പൂർണ്ണ പിന്തുണയും സാമ്പത്തിക സഹായവും താരം വാഗ്ദാനം ചെയ്തിട്ടുണ്ട്. യാഷിന്റെ ഈ മനുഷ്യത്വപരമായ ഇടപെടൽ സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. നടൻ യാഷിന്റെ ഔദ്യോഗിക ഫാൻ ക്ലബ്ബിന്റെ ശിവമോഗ ജില്ലാ പ്രസിഡന്റായ സുനിലിനാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി മലാശയ അർബുദം (റെക്ടൽ കാൻസർ) ബാധിച്ചത്. തന്റെ കടുത്ത ആരാധകന്റെ…
Read More