അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമ കേസിൽ വെട്ടിലായി അന്വേഷണ സംഘം 

prajwal

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരെയും പിതാവ് എച്ച്‌ ഡി രേവണ്ണക്കെതിരെയും ഉയർന്ന ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാവാതെ പ്രത്യേക അന്വേഷണ സംഘം. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇതുവരെ ജർമനിയില്‍ നിന്ന് പ്രജ്വല്‍ തിരിച്ചെത്തിയില്ല. ഏപ്രില്‍ 27ന് രാജ്യം വിടുമ്പോള്‍ പ്രജ്വല്‍ മേയ് 15നുള്ള മടക്ക ടിക്കറ്റ് കൂടി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പ്രജ്വല്‍ ടിക്കറ്റ് റദ്ദാക്കിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പ്രജ്വലിന്റെ വരവ് പ്രതീക്ഷിച്ചു രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നല്‍കുകയും കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പോലീസ് സന്നാഹം നിലയുറപ്പിക്കുകയും ചെയ്തിരുന്നു.…

Read More

ആൾക്കൂട്ട ആക്രമണത്തിൽ നടൻ ചേതൻ ചന്ദ്രയ്ക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു: കന്നഡ നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം. 20 പേരടങ്ങിയ സംഘമാണ് നടനെ ആക്രമിച്ചത്. ആക്രമണത്തില്‍ താരത്തിന്റെ മൂക്ക് തകർന്നിട്ടുണ്ട്. അമ്മയോടൊപ്പം ക്ഷേത്രത്തില്‍പ്പോയി മടങ്ങവെയാണ് സംഭവം. ആക്രമണത്തെക്കുറിച്ച്‌ വിശദമാക്കിക്കൊണ്ട് ഒരു വീഡിയോ താരം പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയാണ് അദ്ദേഹം വീഡിയോ എടുത്തത്. മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഞങ്ങളെ പിന്തുടരുകയും കാർ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച്‌ ഞാൻ…

Read More

വീഡിയോ കോളിൽ വസ്ത്രമഴിക്കാൻ നിർബന്ധിച്ചു; പ്രജ്വലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്തി. നാലുവർഷം മുമ്പ് തന്‍റെ അമ്മയെ ബെംഗളൂരുവിലെ വീട്ടില്‍ വെച്ചാണ് പ്രജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് മുന്നിലും വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. അമ്മക്കു നേരെയുണ്ടായ അതിക്രമത്തിനു പിന്നാലെ തനിക്ക് നേരെയും ലൈംഗികാതിക്രമമുണ്ടായതായി യുവതി പറയുന്നു. വീഡിയോ കോളില്‍ വിവസ്ത്രയാകാൻ ഉള്‍പ്പെടെ പ്രജ്വല്‍ നിർബന്ധിച്ചതായും പരാതിക്കാരി പറയുന്നു. അമ്മയുടെ ഫോണിലേക്കാണ് അയാള്‍ വീഡിയോ കോളുകള്‍ ചെയ്തിരുന്നത്. കോള്‍ എടുക്കാൻ നിർബന്ധിക്കും. വിസമ്മതിച്ചാല്‍ എന്നെയും അമ്മയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വിശദീകരിച്ചു. പ്രജ്വലിന്‍റെ…

Read More

ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബൈക്കപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. നെലമംഗലയിൽ ആണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം.  

Read More

സംസ്ഥാനത്ത് വരൾച്ച നിലനിൽക്കുന്നു: തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് ശിവകുമാർ

ബെംഗളൂരു : സംസ്ഥാനത്ത് കടുത്ത വരൾച്ച നിലനിൽക്കുന്നതിനാൽ തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് അനുയായികളോട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. ഈ മാസം 15-നാണ് ശിവകുമാറിന്റെ ജന്മദിനം. അന്നേദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വടക്കേ ഇന്ത്യയിലാകും താനുണ്ടാവുകയെന്നും ശിവകുമാർ പ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ 240 താലൂക്കുകളിൽ 223 എണ്ണത്തെ വരൾച്ചാബാധിതമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 196 താലൂക്കുകളെ ഏറ്റവും തീവ്രമായ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More

ബന്ദിപ്പൂരിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം കണ്ടെയ്നർ; വാരാന്ത്യം ആസ്വദിക്കാൻ പോകുകയായിരുന്ന വിനോദസഞ്ചാരികൾ കനത്ത ഗതാഗതക്കുരുക്കിൽ പെട്ടു

ബെംഗളൂരു: വാരാന്ത്യ വിനോദത്തിനായി ഊട്ടിയിലേക്ക് പോവുകയായിരുന്ന വിനോദസഞ്ചാരികൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ബന്ദിപൂർ കവാടത്തിന് സമീപമാണ് സംഭവം ഉണ്ടായത്. ഗുണ്ട്‌ലുപേട്ട് താലൂക്കിലെ മേലുകമനഹള്ളിക്ക് സമീപം പ്രവേശന കവാടത്തിന് മുന്നിൽ കൂറ്റൻ കണ്ടെയ്‌നർ വാഹനം നിർത്തിയിട്ടിരുന്നതോടെ ഊട്ടി, ഗൂഡല്ലൂർ, ബന്ദിപ്പൂർ ഭാഗങ്ങളിലേക്ക് പോകുന്നവർ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടു. മൈസൂർ-ഊട്ടി ദേശീയപാതയായ ഇവിടെ വാരാന്ത്യത്തിൽ ആയിരക്കണക്കിന് വാഹനങ്ങളുടെ തിരക്കാണ് ഉണ്ടാകാൻ. പ്രവേശന കവാടത്തിന് സമീപം വാഹനം നിർത്തിയതിനാൽ കി.മീ. വാഹനങ്ങൾ നിരനിരയായി. മുന്നോട്ടും പിന്നോട്ടും പോകാനാകാതെ യാത്രക്കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി…

Read More

എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ ആരംഭിക്കുന്നു; വിശദാംശങ്ങൾ

vandhe

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ്-2024 അവസാനിച്ചതിന് ശേഷം എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഉടൻ ഓടിത്തുടങ്ങും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ട്രെയിൻ കൊച്ചിക്കും ബെംഗളൂരുവിനുമിടയിൽ ആരംഭിക്കുന്നത് ദൈനംദിന യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഗതാഗത സമയം രാവിലെ അഞ്ചിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2.05ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്ത് എത്തും. നിർത്തുക എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം…

Read More

നഗരത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പിനായി സെൻസറുകൾ സ്ഥാപിച്ച് കോർപ്പറേഷൻ

ബെംഗളൂരു : നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് മുൻകൂട്ടിയറിയാനും മുന്നറിയിപ്പ് നൽകാനും മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകളിൽ സെൻസറുകൾ സ്ഥാപിച്ച് കോർപ്പറേഷൻ. 124 ഇടങ്ങളിലാണ് അത്യാധുനിക സെൻസറുകൾ സ്ഥാപിച്ചത്. ഇതിൽനിന്നുള്ള വിവരങ്ങൾ കൺട്രോൾ റൂമിൽ ലഭിക്കും വിധമാണ് സംവിധാനമൊരുക്കിയത്. സംസ്ഥാന ദുരന്ത നിവാരണസേനയുടെ കൺട്രോൾറൂമിലുള്ള സെൻസറുകളിൽനിന്ന് ലഭിക്കുന്ന വിവരംകോർപ്പറേഷന് കൈമാറും. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സെൻസറുകൾ സ്ഥാപിച്ചതെന്ന് കോർപ്പറേഷൻ അറിയിച്ചു. കഴിഞ്ഞ മഴക്കാലത്ത് നഗരത്തിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയത് വ്യാപകനഷ്ടങ്ങൾക്കിടയാക്കിയിരുന്നു. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യം. ഓവുചാലുകളിലെ തടസ്സങ്ങൾ നീക്കി വൃത്തിയാക്കുന്ന പ്രവൃത്തിക്കും കോർപ്പറേഷൻ തുടക്കമിട്ടു. വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന്…

Read More

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു 

ബെംഗളൂരു : കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെ ശ്രദ്ധേയയാണ് താരം. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസ് കാറില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

Read More

അക്കൗണ്ടിലേക്ക് പണം എത്തിയെന്ന് മെസ്സേജ്; പിന്നാലെ വ്യാജമാണെന്ന് കണ്ടെത്തി 

ബെംഗളൂരു: അക്കൗണ്ടിലേക്ക് ആരോ പണം നിക്ഷേപിച്ചെന്ന് അറിയിച്ചു കൊണ്ടുള്ള വ്യാജ മെസ്സേജ് ലഭിച്ചതായി പരാതി. ബാങ്കില്‍ നിന്ന് എപ്പോഴും വരുന്നത് പോലെയൊണ് ഒറ്റനോട്ടത്തില്‍ ആ എസ്.എം.എസ് കണ്ടപ്പോഴും തോന്നുക. എന്നാല്‍ തൊട്ടുപിന്നാലെ പണത്തിന് ഒരു അവകാശി എത്തിയപ്പോഴാണ് വന്ന എംഎസ്‌എസ് ഒന്ന് സൂക്ഷിച്ച്‌ വായിച്ച്‌ നോക്കുന്നത്. തട്ടിപ്പ് മണത്തറി‌ഞ്ഞ് തിരികെ വിളിച്ച്‌ നോക്കിയപ്പോള്‍ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഇത്തരത്തിൽ ഉള്ള അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നഗരത്തിൽ ഐ.ടി രംഗത്ത് പ്രവ‍ർത്തിക്കുന്ന അതിഥി എന്ന യുവതി. ജോലി സംബന്ധമായ ഒരു കോളില്‍ ആയിരുന്നപ്പോഴാണ് അതിഥിക്ക്…

Read More
Click Here to Follow Us