തത്കാലം അഭിനയിക്കേണ്ട… മയക്കു മരുന്ന് കേസിൽ കുടുങ്ങിയ നടി ഹേമയ്ക്ക് എട്ടിന്റെ പണി 

ബെംഗളൂരു: തെലുങ്ക് നടി ഹേമയ്‌ക്കെതിരെ പോലീസ് പറയുന്ന മയക്കുമരുന്ന് കേസ് യഥാർത്ഥ്യമെങ്കില്‍ തെലുങ്ക് മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ നടിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മാനേജിംഗ് കമ്മറ്റി. തെലുങ്ക് സിനിമാ മേഖലയുടെ അന്തസ്സും പ്രതിച്ഛായയും സംരക്ഷിക്കാൻ കമ്മറ്റി തീരുമാനിച്ചതായി ചില അംഗങ്ങള്‍ വ്യക്തമാക്കി. കൂടാതെ ബെംഗളൂരു മയക്കുമരുന്ന് പാർട്ടി കേസില്‍ ഉള്‍പ്പെട്ട നടി ഹേമയ്‌ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി പരിഗണിക്കാമെന്നും ധാരണയായി. മാനേജിംഗ് കമ്മറ്റി തീർച്ചയായും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിഷയം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും വ്യാപിച്ചു.…

Read More

ഉത്തരാഖണ്ഡിൽ അപകടം; മരിച്ചവരിൽ ബെംഗളൂരു മലയാളിയും 

ഡെറാഡൂൺ: ട്രക്കിംഗിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന ആശാ സുധാകർ (71) പാലക്കാട് ചെർപ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നീ മലയാളികള്‍ ഉള്‍പ്പെടെ 5 പേരാണ് മരിച്ചത്. കർണാടകയില്‍ നിന്നുള്ള മൗണ്ടനറിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലുണ്ടായ മോശം കാലാവസ്ഥയെ തുടർന്നാണ് 22 അംഗ സംഘം അപകടത്തില്‍പ്പെട്ടത്. ആശയുടെ ഭർത്താവ് സുധാകരൻ ഉള്‍പ്പെടെ 13 പേരെ രക്ഷപ്പെടുത്തി. നാല് പേർക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മരിച്ച ആശാ സുധാകർ…

Read More

പ്രജ്വലിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി 

ബെംഗളൂരൂ: ലൈംഗികാതിക്രമ കേസുകളില്‍ വിദേശത്തെ നീണ്ട ഒളിവുജീവിതത്തിന് ശേഷം അറസ്റ്റിലായ മുൻ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ച്‌ കോടതി. നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 34 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം കഴിഞ്ഞ മാസം 31 ന് ബെംഗളൂരുവില്‍ വച്ചാണ് പ്രജ്വല്‍ അറസ്റ്റിലായത്.

Read More

പ്രജ്വലിന്റെ ലൈംഗികക്ഷമത പരിശോധിച്ച് മെഡിക്കൽ സംഘം

ബെംഗളുരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക ക്ഷമതാ പരിശോധന അന്വേഷണ സംഘം നടത്തിയത് വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള നൂതന രീതി പ്രകാരം. രാജ്യത്തു പ്രചാരത്തിലുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമായി നേരിട്ട് ലൈംഗിക ക്ഷമത പരിശോധിക്കാതെ പ്രതിയുടെ ശാരീരിക – മാനസിക – ലൈംഗിക അവസ്ഥകള്‍ മെഡിക്കല്‍ സംഘം വിലയിരുത്തിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്. ബെംഗളുരുവിലെ അടല്‍ ബിഹാരി വാജ്‌പേയ് റിസർച്ച്‌ സെന്ററില്‍ ബുധനാഴ്ചയായിരുന്നു വിദഗ്ധ ഡോക്ടർമാരുടെ സംഘം പ്രജ്വലിനെ പരിശോധിച്ചത്. ഫോറൻസിക്, സർജറി, യൂറോളജി, സൈക്യാട്രി , ഗൈനോക്കോളജി വകുപ്പുകളിലെ…

Read More

കോടികളുടെ അഴിമതി; ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പിൽ വെളിപെടുത്തൽ 

ബെംഗളൂരു: വനവാസി വിഭാഗങ്ങള്‍ക്കുള്ള ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ വിവാദം രൂക്ഷമായതോടെ ചുമതലയില്‍ നിന്നൊഴിഞ്ഞ് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര. ശിവമോഗയില്‍ ജീവനൊടുക്കിയ സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതാണ് രാജി വയ്‌ക്കാൻ മന്ത്രി നിർബന്ധിതനായത്. കർണാടക മഹർഷി വാത്മീകി ഷെഡ്യൂള്‍ഡ് ട്രൈബ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന പി. ചന്ദ്രശേഖറായിരുന്നു ജീവനൊടുക്കിയത്. മെയ് 26നായിരുന്നു സംഭവം. സംസ്ഥാന സർക്കാർ നടത്തുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നും 187 കോടി രൂപ അനധികൃതമായി തിരിമറി നടത്തിയെന്നും അതിലെ 88 കോടി രൂപ പല പ്രമുഖ ഐടി…

Read More

ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊന്നു

ബെംഗളൂരു: കുപ്രസിദ്ധ ഗുണ്ടയായ രവി എന്ന ചൈല്‍ഡ് രവിയെ (45) ഹാസനില്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ഹേമാവതി നഗറിലാണ് സംഭവം. നാലംഗ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തി കത്തിയും വടിവാളുമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 30 സെക്കൻഡിനകം കൊലപാതകം നടത്തി സംഘം കാറില്‍ത്തന്നെ മടങ്ങുകയും ചെയ്തു. കൊലപാതകം, കവർച്ച എന്നിവയടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട രവിയെന്ന് പോലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Read More

വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബെംഗളൂരുവിൽ ലോക്കോ പൈലറ്റ് ആയി ജോലി ചെയ്തിരുന്ന മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു. കടമേരിയിലെ പുതിയോട്ടിൽ മഹേശിൻ്റെ ഭാര്യ രശ്മി (33) യാണ് വാഹന അപകടത്തിൽ മരിച്ചത്. മകളെ സ്കൂളിലാക്കി സ്കൂട്ടറിൽ തിരിച്ചു പോകുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു. മക്കൾ: വിദ്യാർത്ഥികളായ കിഷൻ ദേവ് ,കല്ല്യാണി.

Read More

നമ്മ മെട്രോ മൂന്നാംഘട്ടത്തിനായി മുറിച്ചുമാറ്റേണ്ടിവരുന്നത് ഗുൽമോഹർ, മഹാഗണി തുടങ്ങി രണ്ടായിരത്തിലേറെ മരങ്ങൾ

ബെംഗളൂരു : നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ഔട്ടർ റിങ് റോഡ് ഇടനാഴിയുടെ നിർമാണത്തിനായി മുറിച്ചുമാറ്റേണ്ടിവരുന്നത് രണ്ടായിരത്തിലേറെ മരങ്ങൾ. മെട്രോപാത പശ്ചിമ ബെംഗളൂരുവിലേക്ക് നീട്ടുന്നതിനായി ഔട്ടർ റിങ് റോഡിൽ ജെ.പി. നഗറിനും മൈസൂരു റോഡിനും ഇടയിലാണ് മരങ്ങൾ മുറിക്കേണ്ടിവരുക. ഈ ഭാഗത്ത് 2174 മരങ്ങളാണ് മുറിച്ചുമാറ്റാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) കണ്ടെത്തിയിരിക്കുന്നത്. പത്തുകിലോമീറ്റർ ദൂരത്തിനിടയിലാണ് ഇത്രയും മരങ്ങൾ മുറിക്കേണ്ടത്. നമ്മ മെട്രോ മൂന്ന് എ ഘട്ടത്തിന്റെ ഭാഗമായിട്ടാണ് ഈ ഭാഗത്ത് മെട്രോപ്പാത നിർമിക്കുന്നത്. മരങ്ങൾ ഭാഗികമായി മുറിച്ചുമാറ്റുകയോ പൂർണമായി മുറിച്ചുമാറ്റുകയോ പറിച്ചെടുത്ത്…

Read More

ഹാസനിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ അജ്ഞാതസംഘം കൊലപ്പെടുത്തി

ബെംഗളൂരു : ഹാസനിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ അജ്ഞാതസംഘം കൊലപ്പെടുത്തി. ചൈൽഡ് രവി എന്നറിയപ്പെടുന്ന രവിയെയാണ് ബുധനാഴ്ച രാവിലെ ഹാസൻ നഗരത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ബുധനാഴ്ച പുലർച്ചെ അജ്ഞാതസംഘം ആക്രമിച്ചതാണെന്നാണ് സൂചന.രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം.

Read More

‘തന്റെ മേൽ ഓട്ടോ ഡ്രൈവർ തുപ്പി’ യുവതി പങ്കുവച്ച ഫോട്ടോയ്ക്ക് പോലീസും മറുപടി നൽകി

ബെംഗളൂരു: നഗരത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരനുഭവമാണ് ഇപ്പോള്‍ ഒരു യുവതി പങ്ക് വയ്ക്കുന്നത്. ‌ തന്റെ ചിത്രത്തോടൊപ്പമാണ് Parishi എന്ന യൂസർ എക്സില്‍ (ട്വിറ്ററില്‍) അനുഭവം പങ്കുവച്ചിരിക്കുന്നത്. നടന്നു പോവുകയായിരുന്ന തന്റെ മേല്‍ ഒരു ഓട്ടോ ഡ്രൈവർ തുപ്പി എന്നാണ് യുവതി പറയുന്നത്. ചിത്രത്തില്‍ വെള്ള ഷർട്ട് ധരിച്ചിരിക്കുന്ന ഒരു യുവതിയെ കാണാം. അതില്‍ തുപ്പിയിരിക്കുന്നതും കാണാം. മുറുക്കിത്തുപ്പിയിരിക്കുകയാണ് എന്നാണ് ചിത്രം കാണുമ്പോള്‍ മനസിലാവുന്നത്. യുവതിയുടെ ഷർട്ടിലും കയ്യിലും പാന്റിലും ഒക്കെ ഈ തുപ്പിയിരിക്കുന്നതിന്റെ അടയാളങ്ങള്‍ കാണാം. ‘ഇന്ദിരാനഗറിലൂടെ നടക്കുമ്പോള്‍ ഒരു ഓട്ടോ…

Read More
Click Here to Follow Us