ബെംഗളൂരു: ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കഗ്ഗദാസപുരയിൽ അനധികൃതമായി എൽപിജി സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിനിടെ വൻ സ്ഫോടനം. അടൽ ബിഹാരി വാജ്പേയി പാർക്കിന് സമീപം നടന്ന സംഭവത്തിൽ തുടർച്ചയായി നാല് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ തീവ്രതയിൽ ഒരു സിലിണ്ടർ വായുവിൽ പറന്നുയർന്ന് സമീപത്തെ സ്കൂൾ കെട്ടിടത്തിന്റെ ജനാലയിൽ ഇടിച്ചുവീണു. അപകടസമയത്ത് ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്യാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഫോടന ശബ്ദവും പുകയും ഉയർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്നാണ് തീ…
Read MoreCategory: BENGALURU NEWS
വ്യോമമേഖലയിലെ അടുത്ത വിപ്ലവം; 42.8 കോടിയുടെ പദ്ധതിയിൽ ഡ്രോൺ പരിശോധനാ കേന്ദ്രത്തിന് സർക്കാരിന്റെ അംഗീകാരം
ബെംഗളൂരു: ഡ്രോണുകളുടെയും മറ്റ് പൈലറ്റില്ലാ വിമാന സംവിധാനങ്ങളുടെയും (Unmanned Aerial Systems) വികസനത്തിനും പരിശോധനയ്ക്കുമായി കർണാടകയിലെ ചിന്താമണിയിൽ പുതിയ ഡ്രോൺ ടെസ്റ്റിംഗ് സെന്റർ നിർമിക്കുന്നു. 42.8 കോടി രൂപ ചെലവിൽ ജീഡരഹള്ളിയിൽ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ഡ്രോൺ നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്താനുള്ള സൗകര്യം ഈ കേന്ദ്രത്തിൽ ഉണ്ടായിരിക്കും. ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. 19.3 ഏക്കർ സർക്കാർ ഭൂമിയിലാണ് ഈ ആധുനിക കേന്ദ്രം ഉയർന്നുവരുന്നത്. ഡ്രോണുകളുടെ സുഗമമായ…
Read Moreബെംഗളൂരുവിൽ മാംസവിൽപ്പനയ്ക്ക് സമ്പൂർണ്ണ നിരോധനം
ബെംഗളൂരു: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വെള്ളിയാഴ്ച ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) അധികാരപരിധിയിൽ മാംസവിൽപ്പനയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. അന്നേ ദിവസം നഗരത്തിൽ മൃഗങ്ങളെ കൊല്ലുന്നതിനും കശാപ്പുശാലകളുടെ പ്രവർത്തനത്തിനും കർശന വിലക്കുണ്ടായിരിക്കും. കൂടാതെ കടകൾ വഴിയുള്ള മാംസ വിൽപ്പനയും പൂർണ്ണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു. നിയമം ലംഘിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Read Moreഒരടി തെറ്റിയാല്‍ ജീവന്‍ പോകും, അല്ലെങ്കില്‍ കാല്‍! നാടിനെ ഭീതിയിലാഴ്ത്തുന്ന ആ ‘മരണപ്പാത’ വൈറ്റ്‌ഫീല്‍ഡില്‍
ബെംഗളൂരു: വൈറ്റ്‌ഫീല്‍ഡിലെ തുബരഹള്ളി എക്സ്റ്റന്‍ഷന്‍ റോഡ് യാത്രക്കാര്‍ക്ക് കടുത്ത ഭീഷണിയാകുന്നു. റോഡില്‍ രൂപപ്പെട്ട വലിയ കുഴികളും കെട്ടിക്കിടക്കുന്ന വെള്ളവും പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഇരുമ്പുകമ്പികളും അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. തുടര്‍ച്ചയായ മഴയും കൃത്യമായ ഓടയോ ഡ്രെയിനേജ് സംവിധാനമോ ഇല്ലാത്തതുമാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണം. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികളുടെ ആഴം മനസ്സിലാക്കാന്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും സാധിക്കുന്നില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കുഴിയില്‍ വീഴുന്നത് പതിവാണ്. കുട്ടികളും മുതിര്‍ന്നവരും റോഡിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നുണ്ട്. അടുത്തിടെയുണ്ടായ അപകടത്തില്‍ ഒരാളുടെ കാല്‍ നഷ്ടപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. ആയിരത്തിലധികം കുടുംബങ്ങളാണ് തുബരഹള്ളിയില്‍നിന്ന്…
Read Moreബെംഗളൂരുവിലെ പുതിയ മാജിക്; ഹെബ്ബാളിലും സില്‍ക്ക് ബോര്‍ഡിലും വഴി തടസ്സപ്പെട്ടാല്‍ നിമിഷങ്ങള്‍ക്കകം പൊലീസ് എത്തും! കാരണം അറിയാൻ വായിക്കാം
ബെംഗളൂരു: നഗരത്തിലെ വിട്ടുമാറാത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായം തേടി ബെംഗളൂരു ട്രാഫിക് പൊലീസ്. ഇതിന്റെ ഭാഗമായി തിരക്കേറിയ പ്രധാന ജംഗ്ഷനുകളിലും റോഡുകളിലും ഡ്രോണുകള്‍ ഉപയോഗിച്ച് ഗതാഗത നിരീക്ഷണം ആരംഭിച്ചു. വാഹനമോടിക്കുന്നവരെ കടുത്ത മാനസികസമ്മര്‍ദ്ദത്തിലാക്കുന്ന ഗതാഗത തടസ്സങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുകയാണ് ഈ പുതിയ പദ്ധതിയതിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിലെ പത്ത് ട്രാഫിക് സബ്ഡിവിഷനുകള്‍ക്കും ഓരോ ഡ്രോണ്‍ വീതം ഇതിനായി അനുവദിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നട നടത്തുന്നത്. ഹെബ്ബാള്‍, ടൗണ്‍ ഹാള്‍,…
Read Moreറൈഡ് ബുക്കിങ് റദ്ദാക്കി; ബെംഗളൂരുവില്‍ യുവതികള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരമര്‍ദനം
ബെംഗളൂരു: യാത്ര തുകയെച്ചൊല്ലിയും വാഹനം തുടർച്ചയായി ബുക്ക് ചെയ്ത് റദ്ദാക്കിയതിനെയും ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ മർദിച്ച ഓട്ടോ ഡ്രൈവറെ എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര സ്വദേശിയായ ചേതൻ (33) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. എച്ച്.എസ്.ആർ ലേഔട്ടിൽ വച്ച് ഓട്ടോ റിക്ഷാ ബുക്കിങ് മൂന്ന് തവണ റദ്ദാക്കിയതിനെച്ചൊല്ലി ചേതനും മൂന്ന് യുവതികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഡ്രൈവർ യുവതികളെ കയ്യാങ്കളി നടത്തുകയും ഇതിൽ രണ്ടുപേരെ മർദിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ സംഭവം കണ്ടുനിന്ന…
Read Moreബന്ദിപ്പൂരിലും നാഗർഹോളയിലും സഫാരി പോകുന്നവർ സൂക്ഷിക്കുക; വനംവകുപ്പ് പിടിമുറുക്കുന്നു, സക്രെബൈലുവിലും വൻ മാറ്റം
ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ വന്യജീവി കേന്ദ്രങ്ങളിലെ സുരക്ഷയും പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക തീരുമാനങ്ങളുമായി കർണാടക വനംവകുപ്പ്. പ്രശസ്തമായ ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ മുഴുവൻ സഫാരി വാഹനങ്ങളിലും ജിപിഎസ് അധിഷ്ഠിത ഉപകരണങ്ങളും ട്രാക്കറുകളും ഘടിപ്പിച്ചു. സഫാരി സമയത്ത് ജീവനക്കാർ നിശ്ചിത റൂട്ടുകൾ മാറ്റി യാത്ര ചെയ്യുന്നതായും അനുവദിച്ച സമയത്തിൽ കൂടുതൽ വൈകുന്നതായും വിനോദസഞ്ചാരികളിൽ നിന്നും ഉന്നത വനം ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ജിപിഎസ് ട്രാക്കിംഗ് നിലവിൽ വന്നതോടെ സഫാരി വാഹനങ്ങളുടെ സഞ്ചാരപാതയും സമയവും കൃത്യമായി…
Read Moreവീടുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം, പടർന്നുപിടിക്കുന്ന രോഗങ്ങൾ; ബെംഗളൂരു ജയ് ഭീം നഗറിൽ സംഭവിക്കുന്നത്
ബെംഗളൂരു: ചാമരാജ്പേട്ട് നിയമസഭാ മണ്ഡലത്തിലെ ചെലുവാദിപാളയ വാർഡിൽപ്പെട്ട ജയ് ഭീം നഗറിൽ മാലിന്യം കുന്നുകൂടുന്നത് നിവാസികളെ കടുത്ത ആരോഗ്യഭീതിയിലാക്കുന്നു. വാർഡ് തലത്തിൽ മാലിന്യശേഖരണം അവതാളത്തിലായതോടെ പ്രദേശം കടുത്ത ശുചിത്വ ഭീഷണിയാണ് നേരിടുന്നത്. മാലിന്യ ശേഖരണത്തിനായുള്ള ഓട്ടോ ടിപ്പറുകൾ ആഴ്ചയിലൊരിക്കൽ മാത്രമാണ് ഇവിടെ എത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ദിവസങ്ങളോളം മാലിന്യം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും ഈറ്റില്ലമായി പ്രദേശം മാറാൻ കാരണമായിട്ടുണ്ടെന്ന് സ്ലം മഹിളാ സംഘടന ഭാരവാഹികൾ വ്യക്തമാക്കി. ഇതേതുടർന്ന് കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് ഡെങ്കിപ്പനിയും ടൈഫോയ്ഡും പിടിപെട്ടിട്ടുണ്ട്. പരാതികൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും…
Read Moreകർണാടകയിലേക്ക് തമിഴ്‌നാട് പശുക്കൾക്ക് പ്രവേശനം നിഷേധിച്ച് വനംവകുപ്പ്
ബെംഗളൂരു: മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ വർഷം ആറ് കടുവകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ‘വള മാഫിയ’യാണെന്ന സംശയത്തെ തുടർന്ന് അതിർത്തി കടന്നെത്തുന്ന കന്നുകാലികൾക്ക് കർശന നിരോധനം ഏർപ്പെടുത്തി വനംവകുപ്പ്. തമിഴ്‌നാട്ടിൽ നിന്ന് കർണാടകയിലെ കാടുകളിലേക്ക് മേയാൻ കൊണ്ടുവരുന്ന പശുക്കളെ വനം ഉദ്യോഗസ്ഥർ അതിർത്തിയിൽ നിന്ന് തന്നെ തിരിച്ചയക്കുകയാണ്. പ്രദേശത്ത് വൻ വരൾച്ച തുടരുന്നതിനിടയിലാണ് വനംവകുപ്പ് നടപടികൾ കർശനമാക്കിയത്. അഞ്ച് കടുവകളെ വിഷം കൊടുത്തു കൊന്നു; പിന്നിൽ വള മാഫിയ തമിഴ്‌നാട്ടിൽ നിന്ന് ആയിരക്കണക്കിന് പശുക്കളെ കൊണ്ടുവന്ന് മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലെ…
Read Moreദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് ആനക്കൂട്ടം; പിന്നാലെ റോഡ് മുറിച്ചുകടന്ന് കൂറ്റൻ പുള്ളിപ്പുലി; വീഡിയോ കാണാം ; അതിർത്തിയിൽ ഭീതി പരത്തി വന്യജീവികൾ
ബെംഗളൂരു: ചാമരാജനഗർ-തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള അസാനൂരിന് സമീപം ദേശീയപാതയിൽ വന്യജീവി സാന്നിധ്യം വാഹനയാത്രക്കാരിൽ വലിയ പരിഭ്രാന്തി പരത്തി. കരിമ്പ് കയറ്റിവന്ന ട്രക്ക് കാട്ടാനക്കൂട്ടം റോഡിൽ തടഞ്ഞുനിർത്തിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ആനകളുടെ ഭീഷണിയെ തുടർന്ന് ഡ്രൈവർക്ക് വാഹനം വഴിയിൽ നിർത്തേണ്ടിവന്നു. ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചിരുന്ന സമയത്തുതന്നെ, വലിപ്പമേറിയ ഒരു പുള്ളിപ്പുലി പെട്ടെന്ന് ദേശീയപാത മുറിച്ചുകടന്നത് പ്രദേശത്ത് കൂടുതൽ ഭീതി സൃഷ്ടിച്ചു. ഒരേ സമയം കാട്ടാനകളെയും പുള്ളിപ്പുലിയെയും അടുത്തടുത്തായി കണ്ടത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ട്രക്ക് തടയുന്ന ആനക്കൂട്ടത്തിന്റെയും പാത മുറിച്ചുകടക്കുന്ന പുള്ളിപ്പുലിയുടെയും ദൃശ്യങ്ങൾ ഡ്രൈവർമാരും…
Read More