താരനിശയും ആദ്യമായി ദസറ കമ്പളയും; മൈസൂറിനെ ഇളക്കിമറിക്കാൻ യുവ ദസറയ്ക്ക് ഒക്ടോബർ 13-ന് മൈസൂരുവിൽ തുടക്കം; ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ

ബെംഗളൂരു: പ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ‘യുവ ദസറ 2026’ ഒക്ടോബർ 13 മുതൽ 17 വരെ മൈസൂരു റിംഗ് റോഡിലെ ജ്വാലാമുഖി ത്രിപുരസുന്ദരി ക്ഷേത്രത്തിന് സമീപം നടക്കും. ‘പുതിയ സംഗീതം’ എന്ന പ്രമേയത്തിൽ അഞ്ച് ദിവസങ്ങളിലായി വൈകുന്നേരം 5:30 മുതൽ രാത്രി 10:30 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 13-ന് പ്രശസ്ത നൃത്തസംവിധായകനും നടനുമായ പ്രഭുദേവ യുവ ദസറ ഉദ്ഘാടനം ചെയ്യും. മൈസൂർ ജില്ലാ ചുമതലയുള്ള മന്ത്രി ഡോ. യതീന്ദ്ര സിദ്ധരാമയ്യ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. എല്ലാ ദിവസവും വൈകുന്നേരം…

Read More

​ന​ഗരത്തിലുളള വീടുകളിലെ മാലിന്യം മാറ്റാൻ ഇനി അയൽവാസികളും എത്തും! ജനങ്ങളോട് മാപ്പ് പറഞ്ഞ് മന്ത്രി കൃഷ്ണ ബൈര ഗൗഡ!

ബെംഗളൂരു: നഗരത്തിലെ വീടുവീടാന്തരമുള്ള മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പ്രദേശവാസികളായ സന്നദ്ധപ്രവർത്തകരുടെ സഹായം തേടാൻ ആലോചിക്കുന്നതായി ഗ്രേറ്റർ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു. വ്യാഴാഴ്ച നഗരത്തിൽ സംഘടിപ്പിച്ച ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പൗരസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ നാടിനെയും നഗരത്തെയും സ്നേഹിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് ഈ പദ്ധതിയിൽ പങ്കാളികളാകാം. വർഷങ്ങൾക്ക് മുൻപ് നടപ്പിലാക്കിയ സമാന പദ്ധതി പരിഷ്കരിച്ചായിരിക്കും വീണ്ടും അവതരിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ഓരോ വാർഡിലും മാലിന്യശേഖരണം മേൽനോട്ടം വഹിക്കാൻ ലിങ്ക് വർക്കർമാർ, മാർഷലുകൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർക്ക് കോർപ്പറേഷൻ…

Read More

പ്രണയം തകര്‍ന്നാല്‍ 7 ദിവസത്തെ ശമ്പളത്തോടെ അവധി; ജീവനക്കാര്‍ക്കായി വേറിട്ട ‘ബ്രേക്ക്-അപ്പ് ലീവ്’ നയവുമായി ബെംഗളൂരു കമ്പനി

ബെംഗളൂരു: പ്രണയബന്ധങ്ങൾ വേർപിരിയുന്നതിനെ തുടർന്നുണ്ടാകുന്ന മാനസിക വിഷമങ്ങളിൽ ജീവനക്കാർക്ക് താങ്ങാകാൻ വേറിട്ട അവധി നയവുമായി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫിൻടെക് കമ്പനിയായ ‘സ്റ്റോക്ക്ഗ്രോ’ (StockGro). പങ്കാളിയുമായി വേർപിരിയുന്ന ജീവനക്കാർക്കായി തുടർച്ചയായി 7 ദിവസത്തെ ശമ്പളത്തോടുകൂടിയ ‘ബ്രേക്ക്-അപ്പ് ലീവ്’ നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയിലെ ജീവനക്കാരെ സ്വന്തം കുടുംബത്തെപ്പോലെയാണ് കാണുന്നതെന്നും, വ്യക്തിജീവിതത്തിൽ കടുത്ത മാനസിക പ്രതിസന്ധികൾ നേരിടുന്ന ഘട്ടങ്ങളിൽ അവർക്കൊപ്പം നിൽക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും കമ്പനി സ്ഥാപകൻ അജയ് ലഖോട്ടിയ വ്യക്തമാക്കി. തികഞ്ഞ പരസ്പര വിശ്വാസത്തിലാണ് ഈ അവധി…

Read More

ബെംഗളൂരുവിലെ ഭക്ഷണപ്രിയർക്ക് കനത്ത പ്രഹരം? ഹോട്ടലുടമകളുടെ മുന്നറിയിപ്പ്! മന്ത്രിസഭ തീരുമാനം നിർണായകം!

ബെംഗളൂരു: കർണാടക സർക്കാരിൻ്റെ നന്ദിനി പാലിന് ലിറ്ററിന് 10 രൂപ വരെ വർധിപ്പിച്ചാൽ ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ വില കൂട്ടേണ്ടി വരുമെന്ന് ഹോട്ടലുടമകളുടെ മുന്നറിയിപ്പ്. ലിറ്ററിന് രണ്ടോ മൂന്നോ രൂപയുടെ വർധനവാണെങ്കിൽ ഉപഭോക്താക്കളിലേക്ക് ഭാരം കൈമാറാതെ ഹോട്ടലുകൾക്ക് സഹിക്കാനാകും. എന്നാൽ പെട്ടെന്ന് 10 രൂപ കൂട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് ബ്രഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ (ബി.ബി.എച്ച്.എ) പ്രതിനിധി പി.സി. റാവു വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക വില ഉയർന്നപ്പോഴും വിതരണം തടസ്സപ്പെട്ടപ്പോഴും നഗരത്തിലെ പല ഹോട്ടലുകളും കടുത്ത നഷ്ടത്തിലായിരുന്നു. പല സ്ഥാപനങ്ങളും ദിവസങ്ങളോളം…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി (ടെയിൽ സ്ട്രൈക്ക്) അപകടം. ഗുവാഹത്തിയിൽ നിന്നും ബെംഗളൂരുവിലേക്ക് എത്തിയ എയർബസ് A321 നിയോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ക്രൂ അംഗങ്ങളും പൂർണ്ണമായും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലാൻഡിംഗിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് രണ്ടാമതും ലാൻഡിംഗിന് ശ്രമിക്കുന്നതിനിടയിലാണ് വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടിയത്. മോശം കാലാവസ്ഥ കാരണം ലാൻഡിംഗിനിടെ അസാധാരണമായ…

Read More

വിവാഹം കഴിച്ചാല്‍ രാഹുല്‍ ​ഗാന്ധിയുടെ ഭ്രാന്ത് കുറയും; ചാലവടി നാരായണസ്വാമി എം.എൽ.എ; വിവാഹം കഴിഞ്ഞിട്ടും തന്റെ ഭ്രാന്ത് കുറഞ്ഞിട്ടില്ലന്ന്’ പ്രദീപ് ഈശ്വറിന്റെ കടുത്ത മറുപടി

ബെംഗളൂരു: രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച ബി.ജെ.പി നേതാവ് ചാലവടി നാരായണസ്വാമിക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി കോൺഗ്രസ് എം.എൽ.എ പ്രദീപ് ഈശ്വർ. വിവാഹം കഴിച്ചാൽ രാഹുൽ ഗാന്ധിയുടെ ഭ്രാന്ത് മാറുമെന്ന നാരായണസ്വാമിയുടെ പരാമർശത്തിന്, വിവാഹം കഴിഞ്ഞ് കുട്ടികളായിട്ടും ഭ്രാന്ത് കുറയാത്തതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് നാരായണസ്വാമിയെന്ന് പ്രദീപ് ഈശ്വർ പരിഹസിച്ചു. പഠനവും വിവരവുമില്ലാതെയാണ് നാരായണസ്വാമി വാർത്താസമ്മേളനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ദാവണഗെരെയിൽ ആരോപിച്ചു. ബി.ജെ.പിയിലെ ആഭ്യന്തര ഭിന്നതയും വികസന ഗ്യാരന്റികളും സംസ്ഥാന ബി.ജെ.പിയിലെ പദവികളെച്ചൊല്ലിയും പ്രതിപക്ഷ നേതാക്കളുടെ നിലപാടുകളെച്ചൊല്ലിയും കടുത്ത വിമർശനമാണ് പ്രദീപ് ഈശ്വർ ഉന്നയിച്ചത്.…

Read More

വോട്ടർപട്ടികയിൽ അതിരഹസ്യ നീക്കം; അപ്രത്യക്ഷമാകാൻ പോയത് ആയിരക്കണക്കിന് പേരുകൾ!

ബെംഗളൂരു : കർണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യാൻ ശ്രമം നടന്നതായി പരാതി. വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പ്രതിനിധീകരിക്കുന്ന ബബലേശ്വർ, ഗ്രാമവികസന മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ മണ്ഡലമായ ഭാൽക്കി എന്നിവിടങ്ങളിലാണ് സർപ്രൈസ് ഇൻസ്‌പെക്ഷൻ റിവിഷൻ (SIR) നടപടികൾക്കിടെ ക്രമക്കേട് പുറത്തുവന്നത്. വോട്ടർപട്ടിക ഭേദഗതിയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളൊന്നുമില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻ അവകാശവാദത്തെ തള്ളുന്നതാണ് പുതിയ വിവരങ്ങൾ. ബബലേശ്വറിൽ 1,682 പേരുടെയും ഭാൽക്കിയിൽ 2,928 പേരുടെയും പേരുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫോം 7 അപേക്ഷകൾ സമർപ്പിക്കപ്പെട്ടത്. നീക്കം…

Read More

50 ലിറ്റർ നന്ദിനി പാൽ മോഷണം പോയി

ബെംഗളൂരു: റിച്ച്മണ്ട് ടൗണിൽ കടയ്ക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന 50 ലിറ്റർ നന്ദിനി പാൽ മോഷണം പോയി. വെള്ളി രാവിലെ അഞ്ചോടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ തിരിച്ചറിഞ്ഞിട്ടില്ലാത്ത സംഘമാണ് മിൽക്ക് ക്രേറ്റുകൾ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ വിതരണത്തിനെത്തിച്ച പാൽ ക്രേറ്റുകൾ കടയുടമ തുറക്കുന്നതിനായി പുറത്ത് വെച്ചിരിക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Read More

‘നോ ഹെൽമറ്റ്’: തോളിലിട്ട ഗിറ്റാർ ബാ​ഗ്; ബെംഗളൂരുവിൽ ഇരുചക്ര വാഹന ഉടമയ്ക്ക് കിട്ടിയത് ‘അപൂർവ്വ’ പിഴ;

ബെംഗളൂരു: റോഡിൽ ബൈക്കിന് പിന്നിൽ തൂക്കിയിട്ട ഗിറ്റാർ ബാഗ് പിൻയാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് എഐ (നിർമ്മിത ബുദ്ധി) ക്യാമറ 500 രൂപ പിഴ ചുമത്തി. ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇരുചക്ര വാഹന ഉടമയ്ക്കാണ് ഹെൽമറ്റ് ധരിക്കാത്ത പിൻയാത്രക്കാരനുണ്ടെന്ന പേരിൽ ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഇ-ചെല്ലാൻ ലഭിച്ചത്. ചെല്ലാനൊപ്പമുള്ള ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് പിന്നിലിരുന്ന ‘യാത്രക്കാരൻ’ തോളിൽ തൂക്കിയിട്ട ഗിറ്റാർ ബാഗാണെന്ന് ഉടമയ്ക്ക് മനസ്സിലായത്. ഗിറ്റാർ ബാഗിന്റെ ആകൃതിയും അത് വച്ചിരുന്ന രീതിയും കാരണമാണ് ക്യാമറ അത് പിൻയാത്രക്കാരനാണെന്ന് തെറ്റായി തരംതിരിച്ചതെന്നും തുടർന്നാണ്…

Read More

കരയാൻ ഒരു നിശബ്ദ കോൺ: ബെംഗളൂരുവിലെ വിചിത്ര ട്രെൻഡിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ

ബെംഗളൂരു: മികച്ച ദോശക്കടകളും സൂര്യാസ്തമയ കാഴ്ചകളും സ്ട്രീറ്റ് ഷോപ്പിംഗ് കേന്ദ്രങ്ങളും പരിചയപ്പെടുത്തുന്ന നഗര വഴികാട്ടികൾക്കിടയിൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബെംഗളൂരുവിലെ “കരച്ചിൽ മാർഗ്ഗരേഖ” അഥവാ ‘ക്രയിംഗ് ഗൈഡ്’ ആണ്. സാധാരണയായി വ്യക്തിപരമായ അനുഭവങ്ങളും വികാരങ്ങളും നഗരത്തിന്റെ പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു നിർമ്മിച്ച ഈ ഗൈഡ് ഇതിനകം നെറ്റിസൺമാർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. സ്വസ്ഥമായി കരയാൻ ചില നഗരയിടങ്ങൾ കബ്ബൺ പാർക്ക്, ലാൽബാഗ്, അഗര തടാകക്കര തുടങ്ങിയ ശാന്തമായ പ്രകൃതിദത്ത ഇടങ്ങൾ, ആളനക്കമില്ലാത്ത കഫേകൾ, നഗരാതിർത്തികളിലേക്കുള്ള ദീർഘദൂര യാത്രകൾ, ആരാധനാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങി സ്വകാര്യ…

Read More